Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലഹരിക്കടത്ത്​;...

ലഹരിക്കടത്ത്​; വലവിരിച്ച്​​ സേന

text_fields
bookmark_border
p2 lead... ആ​​ന്ധ്രയിൽനിന്ന് വലിയതോതിൽ കഞ്ചാവ്​ രഹസ്യകേന്ദ്രങ്ങളിൽ എത്തുന്നു തൊടുപുഴ: തൊടുപുഴയും പരിസരപ്രദേശങ്ങളും ലഹരികടത്തിന്‍റെ പ്രധാന കേ​ന്ദ്രമായി മാറുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കി എക്​സൈസും പൊലീസും. ഒരാഴ്ചയായി നഗരത്തിൽ സ്​പെഷൽ ഡ്രൈവുമായി പൊലീസും എക്​സൈസും രംഗത്തുണ്ട്​. ജനുവരി 19 മുതൽ 31വരെ പൊലീസ്​ നടത്തിയ സ്​പെഷൽ ഡ്രൈവിൽ 71 കേസുകളാണ്​ പിടികൂടിയത്​. ഇവരിൽനിന്ന്​ നാല്​ കിലോ കഞ്ചാവും 30 ഗ്രാം എം.ഡി.എയും പിടിച്ചെടുത്തു. എക്സൈസിന്‍റെ നേതൃത്വത്തിൽ ജനുവരിയിൽ നടത്തിയ പരിശോധനയിൽ 47 എൻ.ഡി.പി.എസ്​ കേസുകളിൽനിന്ന്​ 50 പേരെ പിടികൂടുകയും മൂന്നരക്കിലോ കഞ്ചാവ്​ ​ പിടിച്ചെടുക്കുകയും ചെയ്​തു. 288 ഗ്രാം ഹാഷിഷ്​ ഓയിലും രണ്ട്​ ഗ്രാം എം.ഡി.എം.എയും പിടി​ച്ചെടുത്തു. 10 ലിറ്റർ ചാരായവും 175 ലിറ്റർ കോടയും എക്​സൈസ്​ നശിപ്പിച്ചു​​. മാസങ്ങളായി തൊടുപുഴ കേന്ദ്രീകരിച്ച്​ കഞ്ചാവ്​ കടത്തും വിൽപനയും നടക്കുന്നെന്ന്​​ അധികൃതർക്ക്​ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്​ പരിശോധന. ഹൈ​വേ പ​ട്രോളിങ്ങും ഇന്‍റലിജൻസും സ്​ട്രൈക്കിങ്​ ഫോഴ്​സും രാത്രികാല പരിശോധനയടക്കം നടത്തുന്നുണ്ട്​. വലിയതോതിൽ എത്തിക്കുന്ന കഞ്ചാവ്​ രഹസ്യകേന്ദ്രങ്ങളിൽ ചെറുപൊതികളിലാക്കി ആവശ്യക്കാർക്ക്​ നൽകുകയാണ്​ ചെയ്യുന്നതെന്നാണ്​ എക്​സൈസിന്​ ലഭിക്കുന്ന വിവരം. ആന്ധ്രയിൽനിന്നാണ്​ പ്രധാനമായും ഇടുക്കിയിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. ട്രെയിൻ വഴി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്ന കഞ്ചാവ്​ കാറിലും ബൈക്കിലുമായാണ്​ തൊടുപുഴയിലും പരിസരങ്ങളിലും എത്തിക്കുന്നത്. കമ്പത്തും പൊള്ളാച്ചിയിലും ഇവ സ്​റ്റോക്ക്​ ചെയ്ത്​ അതിർത്തി കടത്താനും വലിയ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്​. -------- വിപണിയിൽ വാഴുന്നത്​ പുതുലഹരികളും യു​വാക്കളും മറ്റും താമസിക്കുന്ന വാടക വീടുകൾ ​കേന്ദ്രീകരിച്ചാണ്​ സംഭരണം​. പുതിയ രൂപത്തിലെത്തുന്ന ദ്രാവകങ്ങൾ, സ്റ്റാമ്പുകൾ എന്നിവയുടെ വിൽപനയും ജില്ലയിൽ വർധിച്ചുവരുകയാണെന്ന്​ എക്​സൈസ്​ അധികൃതർ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ എം.ഡി.എം.എ, എൽ.എസ്​.ഡിയടക്കം പുതുതലമുറ ലഹരികളുമായും യുവാക്കളെയടക്കം തൊടുപുഴയിൽനിന്നും ഹൈറേഞ്ചിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും പിടികൂടിയിരുന്നു. നിർമാണത്തിലിരിക്കുന്നതും ആളൊഴിഞ്ഞതുമായ കെട്ടിടങ്ങളിലാണ് കൈമാറ്റങ്ങളടക്കം നടക്കുന്നത്​. പുറമേനിന്ന്​ കഞ്ചാവ് എത്തിക്കുന്ന മൊത്തക്കച്ചവടക്കാർ പ്രത്യക്ഷത്തിൽ വരാതെ ഏജന്‍റുമാർ മുഖേനയാണ് ഇടപാടുകൾ. യുവാക്കളടങ്ങുന്ന വലിയ സംഘമാണ്​ ഇതിൽ കടത്തുകാരും ഇടനിലക്കാരുമായി പ്രവർത്തിക്കുന്നത്​. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയാണ്​ കച്ചവടം. ഇതര സംസ്ഥാനങ്ങളിൽനിന്ന്​ ജോലിക്കെത്തുന്ന തൊഴിലാളികൾക്കിടയിലും ലഹരി ഉപയോഗം വ്യാപകമാണ്. ഇവർ തൊടുപുഴയിലെ വിൽപനക്കാരിൽനിന്ന്​ ലഹരി വാങ്ങിക്കുന്നതിനു പുറമേ സംസ്ഥാനത്തിന്​ പുറത്തുനിന്ന്​ നേരിട്ട് എത്തിക്കുകയും ചെയ്യുന്നുണ്ട്. തൊടുപുഴ മേഖലയിൽ ലഹരിക്കേസുകളുമായി ബന്ധപ്പെട്ട്​ പിടിയിലാകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഇവർക്കായി പരിശോധനകൾ നടന്നു വരുകയാണെന്നും എക്​സൈസ്​ ഡെപ്യൂട്ടി കമീഷ്​ണർ പറഞ്ഞു. സ്​പെഷൽ ഡ്രൈവുകൾക്ക്​ പുറമെ പ്രത്യേക ടീമിനെയും പരിശോധനക്കായി നിയോഗിച്ചിട്ടുണ്ടെന്ന്​ നാർകോട്ടിക്​ ഡിവൈ.എസ്​.പിയും പറഞ്ഞു. --------- ​TDL NEWS CUTTING
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story