Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2022 5:28 AM IST Updated On
date_range 6 Feb 2022 5:28 AM ISTവേനല്‍ കനത്തു; പശുപരിപാലനം പ്രതിസന്ധിയിൽ
text_fieldsbookmark_border
പച്ചപ്പുല്ലിന്‍റെ ലഭ്യത കുറഞ്ഞതോടെ വൻ വില കൊടുത്ത് വയ്ക്കോലും കാലിത്തീറ്റയും അധികമായി വാങ്കേണ്ടി വരുന്നു അടിമാലി: വേനല്‍ കനത്തതോടെ ഹൈറേഞ്ച് മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് പശുപരിപാലനത്തിന് പ്രയാസമേറി. ഇതുവരെ കൃഷിയിടങ്ങളില്‍നിന്നും പുല്‍മേടുകളില്‍നിന്നും പച്ചപ്പുല്ല് സുലഭമായി ലഭിച്ചിരുന്നെങ്കില്‍ ചൂട് കൂടിയതോടെ പുല്ലിന്‍റെ ലഭ്യത കുറഞ്ഞു. പച്ചപ്പുല്ലിന്‍റെ ലഭ്യത കുറയുന്ന ഘട്ടങ്ങളില്‍ വയ്ക്കോലും കാലിത്തീറ്റയും അധികമായി നല്‍കേണ്ടി വരുന്നു. ഈ സാഹചര്യം കര്‍ഷകര്‍ക്ക് അധിക സാമ്പത്തിക ബാധ്യതക്ക് ഇടവരുത്തും. കുറച്ച് നാളുകള്‍ക്കിടയില്‍ വയ്ക്കോലും കാലിത്തീറ്റക്കും ഉള്‍പ്പെടെ വൻതോതിൽ വില വര്‍ധിച്ചു. തമിഴ്‌നാട്ടില്‍നിന്നും അയല്‍ജില്ലകളില്‍നിന്നും ക്ഷീര കര്‍ഷകര്‍ വയ്ക്കോല് എത്തിക്കുന്നുണ്ട്. ചെലവ് വര്‍ധിക്കുമ്പോഴും പാല്‍വിലയില്‍ വര്‍ധനയുണ്ടാകാത്തത് വെല്ലുവിളി ഉയര്‍ത്തുന്നെന്നാണ് ക്ഷീരകര്‍ഷകരുടെ വാദം. അധ്വാനവും ചെലവും കൂടുമ്പോഴും വരുമാന വര്‍ധനയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വേനല്‍ കൂടുതല്‍ കനക്കുന്നതോടെ ബുദ്ധിമുട്ട് ഏറുമെന്നാണ് കർഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story