Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2022 5:28 AM IST Updated On
date_range 5 Feb 2022 5:28 AM ISTവനിത ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം
text_fieldsbookmark_border
അടിമാലി: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ വനിത ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽ നൽകുന്ന കാലിത്തീറ്റയുടെ ബ്ലോക്ക്തല വിതരണോദ്ഘാടനം പ്രസിഡന്റ് കെ.ടി. കുഞ്ഞ് നിർവഹിച്ചു. 40 ലക്ഷം രൂപയുടെ കാലിത്തീറ്റ സബ്സിഡിയാണ് നൽകുന്നത്. ദിവസവും 10 ലിറ്റർ വരെ പാൽ അളക്കുന്ന അംഗങ്ങൾക്ക് മൂന്നുചാക്ക് കാലിത്തീറ്റയും 20 ലിറ്റർ വരെ അളക്കുന്നവർക്ക് നാലുചാക്കും 20നുമുകളിൽ അളക്കുന്നവർക്ക് അഞ്ച് ചാക്കും കൈമാറി. സംഘം പ്രസിഡന്റ് ഷാജിമോൻ റാത്തപ്പിള്ളിൽ, സെക്രട്ടറി അനൂപ് എസ്. നായർ, വാർഡ് അംഗം പ്രിൻസ് കന്യാക്കുഴി എന്നിവർ പങ്കെടുത്തു. ------- idl adi 2 kali ചിത്രം : വനിത ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
