Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:40 AM IST Updated On
date_range 4 Feb 2022 5:40 AM ISTകൂറുമാറിയ പ്രസിഡന്‍റുമാർ പഞ്ചായത്ത് അംഗത്വം രാജിവെക്കണം- ഫ്രാന്‍സിസ് ജോര്‍ജ്
text_fieldsbookmark_border
ചെറുതോണി: എല്‍.ഡി.എഫ് നേതാക്കളുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി കൂറുമാറ്റം മാധ്യമങ്ങളിലൂടെ അറിയിച്ച വാത്തിക്കുടി, കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരായ സിന്ധു ജോസ്, ഉഷ വിജയന്‍ എന്നിവര്‍ അംഗത്വം രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടിചെയര്‍മാന്‍ കെ.ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. വാത്തിക്കുടി, വണ്ണപ്പുറം, കുടയത്തൂര്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫ് ധാരണയനുസരിച്ച് ആദ്യത്തെ ഒരു വര്‍ഷമാണ് കേരള കോണ്‍ഗ്രസിന് ലഭിച്ചത്. മുന്നണി ധാരണ പാലിക്കാനും രാഷ്ട്രീയ മര്യാദ കാണിക്കുവാനും എല്ലാ ഘടകകക്ഷികള്‍ക്കും ബാധ്യതയുണ്ട്. അതനുസരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ 2021 ഡിസംബര്‍ എട്ടിന് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണമെന്ന് പാര്‍ട്ടി നിർദേശം നല്‍കിയിരുന്നതിനെ തുടര്‍ന്ന് വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് രാജീവ് രാജി വെച്ചിരുന്നു. സിന്ധുജോസ്, ഉഷ വിജയന്‍ എന്നിവര്‍ 2022 ജനുവരി 31ന് രാജിവെക്കുമെന്ന് പാര്‍ട്ടി ജില്ല നേതൃത്വത്തെ അറിയിച്ചിരുന്നു. ജനുവരി 30,31 തീയതികളില്‍ മാധ്യമങ്ങളിലൂടെയാണ് അവര്‍ മുന്നണി മാറുന്ന വാര്‍ത്തകള്‍ അറിയുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി. ഇരുവരും പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് യു.ഡി.എഫില്‍ തുടരണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story