Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുടിയിറക്ക് ഭീഷണി;...

കുടിയിറക്ക് ഭീഷണി; പ്രതിഷേധവുമായി കർഷകർ

text_fields
bookmark_border
* കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു മറയൂർ: കർഷക സംരക്ഷണ സമിതി നേതൃത്വത്തിൽ കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷൻ പടിക്കൽ ധർണ നടത്തി. കീഴാന്തൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 51, 52, കുണ്ടകാട് പുതുവെട്ട്, തൂവാനം, ഇടക്കടവ് പ്രദേശത്തെ കർഷകരെ കുടിയിറക്കാൻ വനംവകുപ്പ് ശ്രമിക്കുന്നതായി പ്രതിഷേധക്കാർ ആരോപിച്ചു. മന്ത്രിതലത്തിൽ ചർച്ച നടത്തിയതിൽ സ്ഥലങ്ങൾ ഏറ്റെടുക്കാൻ പാടില്ല എന്ന് വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടും കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പരിശോധന നടത്തി. കർഷക സംരക്ഷണ സമിതി സെക്രട്ടറി കെ.എസ്.എം ജോർജ് ധർണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബിജു, അംഗങ്ങളായ രാജൻ ജേക്കബ്, ജെ. മനോജ്, പി. ഗുണശേഖരൻ, ജോസി അഗസ്റ്റിൻ, മുത്തുപാണ്ടി, ആർ. പാണ്ടി എന്നിവർ സംസാരിച്ചു. --------- ​TDL FOREST RAMGE OFICE കാന്തല്ലൂർ ഫോറസ്റ്റ്​ സ്​റ്റേഷൻ പടിക്കൽ കർഷക സംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിഷേധം ---------- പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കണം -ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഇടുക്കി: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെ ജില്ലയിലെ പദ്ധതി നിര്‍വഹണം പൂര്‍ണതയിലെത്തിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി.കെ.ഫിലിപ്പ്. ഓണ്‍ലൈനായി ചേര്‍ന്ന ജില്ല ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ഏറ്റവും മികച്ച വികസന രേഖ തയാറാക്കുന്ന പഞ്ചായത്തിന് പുരസ്‌കാരം നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ല പഞ്ചായത്ത്, തൊടുപുഴ നഗരസഭ, അഴുത, ദേവികുളം, ഇളംദേശം, ഇടുക്കി ബ്ലോക്ക് പഞ്ചായത്തുകള്‍, 29 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ഭേദഗതി വരുത്തിയ പദ്ധതികള്‍ക്ക് യോഗം അംഗീകാരം നൽകി. കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ല പ്ലാനിങ്​ ഓഫിസര്‍ ഡോ.സാബു വര്‍ഗീസ്, ഗവ. നോമിനി കെ.ജയ, ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. -------------- ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് കൈമാറി അടിമാലി: ജില്ലയിലെ ആദ്യ ഐ.എസ്.ഒ സര്‍ട്ടിഫൈഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസായി തെര​ഞ്ഞെടുത്ത അടിമാലി ഓഫിസിന് സർട്ടിഫിക്കറ്റ് കൈമാറി. റേഞ്ച്​ ഓഫിസില്‍ നടന്ന ചടങ്ങിൽ പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ജി. പ്രതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഐ.എസ്.ഒ പ്രതിനിധി എന്‍. ശ്രീകുമാര്‍ സര്‍ട്ടിഫിക്കറ്റ്, കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ് ജോര്‍ജ്ജി പി. മാത്തച്ചന്‍, മൂന്നാര്‍ ഡിവിഷന്‍ ഡി.എഫ്.ഒ രാജു കെ. ഫ്രാന്‍സിസ്, അടിമാലി റേഞ്ച്​ ഫോറസ്റ്റ്​ ഓഫിസര്‍ കെ.വി. രതീഷ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു, വൈസ് പ്രസിഡന്റ് മേരി തോമസ്, വിവിധ വനംവകുപ്പ്​ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ---------- ​TDL ADIMALI RANGE OFICE അടിമാലി റേഞ്ച്​ ഫോറസ്റ്റ് ഓഫിസില്‍ നടന്ന ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് കൈമാറ്റൽ ചടങ്ങ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story