Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:29 AM IST Updated On
date_range 4 Feb 2022 5:29 AM ISTകേന്ദ്ര ബജറ്റ് കാർഷിക, തോട്ടം മേഖലക്ക് ദോഷകരം - പ്ലാന്‍റേഷൻ ലേബർ ഫെഡറേഷൻ
text_fieldsbookmark_border
കട്ടപ്പന: കാർഷിക, തോട്ടം മേഖലകൾക്ക് ദോഷകരമാണ് ധനമന്ത്രി പാർലമെന്‍റിൽ അവതരിപ്പിച്ച ബജറ്റെന്ന് കേരള പ്ലാന്‍റേഷൻ ലേബർ ഫെഡറേഷൻ. കഴിഞ്ഞ ബജറ്റിൽ കാർഷിക മേഖലക്ക് 1,21,152 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത്തവണ അത് 99,214 കോടിയായി വെട്ടിക്കുറച്ചു. ടീ ബോർഡിന് കഴിഞ്ഞ ബജറ്റിൽ 353.65 കോടിയുടെ സ്ഥാനത്ത് 131 കോടിയായി കുറച്ചു. റബർ ബോർഡിൽ നാലുവർഷത്തെ റബർ സബ്സിഡി 70 കോടിയോളം കൊടുത്തു തീർക്കാനുണ്ട്. താങ്ങുവില വർധിപ്പിക്കണമെങ്കിൽ അതിനും കൂടുതൽ തുക വകയിരുത്തണം. എന്നാൽ, കഴിഞ്ഞ ബജറ്റിൽ 263.95 കോടി രൂപ അനുവദിച്ചത് ഇത്തവണ 268.76 കോടിയായിട്ടാണ് വർധിപ്പിച്ചത്. നാമമാത്രമായ ഈ വർധനകൊണ്ട് നിലവിലെ ബാധ്യതകൾ തീർക്കാനാകില്ല. വർഷങ്ങളായി തേയിലക്കും റബറിനും ഏലത്തിനും കാപ്പിക്കും ഇന്ത്യയിൽ ഉൽപാദനച്ചെലവുപോലും ലഭിക്കുന്നില്ല. 21 വർഷമായി അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ കേരളത്തിലുണ്ട്. ബംഗാളിലും അസമിലും അതുതന്നെയാണ് അവസ്ഥ. നിരവധി തോട്ടം തൊഴിലാളികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് ബജറ്റിൽ ഒരു നിർദേശവും ഇല്ല. ഏലം, തേയില, റബർ എന്നിവയുടെ അനിയന്ത്രിത ഇറക്കുമതി തുടരുന്നത് നിയന്ത്രിക്കാൻ ഒരു നിർദേശവും പുതിയ ബജറ്റിലില്ല. തോട്ടം വ്യവസായത്തിനും തൊഴിലാളികൾക്കും ദ്രോഹകരമായ ഈ ബജറ്റിനെതിരെ തോട്ടം തൊഴിലാളി യൂനിയനുകളും തൊഴിലാളികളും പ്രതിഷേധിക്കുമെന്ന് കേരള പ്ലാന്‍റേഷൻ ലേബർ ഫെഡറേഷൻ പ്രസിഡന്‍റ് കെ.കെ. ജയചന്ദ്രൻ, ജനറൽ സെക്രട്ടറി പി.എസ്. രാജൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story