Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന പഴയ...

കട്ടപ്പന പഴയ ബസ്​സ്റ്റാൻഡിൽ പേ ആൻഡ്​ പാർക്കിങ്; എതിർത്ത്​ വ്യാപാരികൾ

text_fields
bookmark_border
ബസ്​സ്റ്റാൻഡ് മാറ്റിയപ്പോൾ തന്നെ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിരുന്നെന്ന് കട്ടപ്പന: കട്ടപ്പനയിൽ പഴയ ബസ്​സ്റ്റാൻഡ് പാർക്കിങ്​ ഗ്രൗണ്ടാക്കാൻ നഗരസഭ നീക്കം തുടങ്ങി. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ സ്‌റ്റിയറിങ്​ കമ്മിറ്റി യോഗത്തിലാണ് ഒഴിഞ്ഞുകിടക്കുന്ന ബസ്​സ്റ്റാൻഡിൽ പണം കൊടുത്ത ഉപയോഗിക്കുന്ന (പേ ആൻഡ്​ പാർക്കിങ്) സംവിധാനം ഏർപ്പാടാക്കാൻ തീരുമാനിച്ചത്. അടുത്ത ദിവസം തന്നെ ലേലം ചെയ്യാനും ധാരണയായി. നഗരസഭ ഉടമസ്ഥതയിലെ സ്ഥാപനങ്ങളും വസ്തുവകകളും ഉപയോഗിക്കാതെയിരുന്നാൽ ഓഡിറ്റിങ്​ സമയത്ത് വിശദീകരണം നൽകേണ്ടി വരും. ഇതേതുടർന്നാണ് പഴയ സ്റ്റാൻഡ് ലേലം ചെയ്യാൻ തീരുമാനിച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പ് മറ്റപ്പള്ളി കുടുംബമാണ് ബസ് സ്റ്റാൻഡിനായി സ്ഥലം സൗജന്യമായി നൽകിയത്. പുതിയ ബസ്​സ്റ്റാൻഡ് നിർമിക്കുന്നതുവരെ ഇവിടെ നിന്നായിരുന്നു സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകൾ ഓപറേറ്റ് ചെയ്തിരുന്നത്. 2010ത്തോടെയാണ് ഇവിടെ സ്റ്റാൻഡ്​ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു. 2018ൽ കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയുടെ ഓപറേറ്റിങ്​ സെന്റർ പഴയ സ്റ്റാൻഡിലാക്കിയിരുന്നെങ്കിലും 2021ഓടെ തിരികെ വെള്ളയാംകുടിയിലേയ്ക്ക് മാറ്റി. ഇതിനുശേഷം പൊതുജനങ്ങൾ പാർക്കിങ്ങിന് ഉപയോഗിക്കുന്നത്. അതേസമയം, പഴയ ബസ്​സ്റ്റാൻഡിനുള്ളിലൂടെ ബസുകൾ അടക്കം ഗതാഗതം തുടരുമെന്നും നഗരസഭ അധികൃതർ അറിയിച്ചു. എന്നാൽ, ഇതിനെതിരെ വ്യാപാരികൾ രംഗത്തെത്തി. പഴയ ബസ്​സ്റ്റാൻഡിൽ അമ്പതോളം സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ബസ്​സ്റ്റാൻഡ് മാറ്റിയപ്പോൾ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇനി പണം വാങ്ങിയുള്ള പാർക്കിങ്​ ഏർപ്പെടുത്തിയാൽ സ്റ്റാൻഡിനുള്ളിലേക്ക്​ പൊതുജനങ്ങൾ എത്താതാകുമെന്നും വ്യാപാരികൾ പറയുന്നു. നഗരസഭയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന്​ ആവശ്യപ്പെട്ട് ബസ്​സ്റ്റാൻഡ് സംരക്ഷണ സമിതി നഗരസഭ ചെയർപേഴ്സണ് നിവേദനം നൽകാൻ ഒരുങ്ങുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story