Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:29 AM IST Updated On
date_range 4 Feb 2022 5:29 AM ISTതലമാലിയിൽ റോഡും കലുങ്കും ഉയര്‍ത്തണമെന്ന് ആവശ്യം
text_fieldsbookmark_border
അടിമാലി: അടിമാലി അപ്‌സരാക്കുന്ന് തലമാലി റോഡില്‍ തലമാലി വെള്ളച്ചാട്ടത്തിന് കുറുകെ പുതിയ കലുങ്ക് നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് നിർമിച്ച ചെറിയ കലുങ്കിലൂടെയാണ് യാത്ര. മഴക്കാലങ്ങളില്‍ റോഡിലൂടെ വെള്ളം പരന്നൊഴുകും. വെള്ളം പരന്നൊഴുകാത്തവിധം കലുങ്കിനും സമീപത്തെ റോഡിനും ഉയരം വര്‍ധിപ്പിക്കാന്‍ നടപടി വേണം. മഴക്കാലത്ത് ചെറുവാഹനങ്ങളുടെ അക്കരെയിക്കരെയുള്ള യാത്ര ദുഷ്‌കരമാണ്. വെള്ളച്ചാട്ടത്തിന് കുറുകെയുള്ള റോഡിലെ കോണ്‍ക്രീറ്റ് ഇളകി ഇരുമ്പുകമ്പികള്‍ പുറത്തുവന്നു. നിരവധി വാഹനങ്ങള്‍ ദിവസവും ഇതുവഴി കടന്നുപോകുന്നുണ്ട്. ഉയരം വര്‍ധിപ്പിക്കുന്നതിനൊപ്പം കലുങ്കിന് വീതിയും കൂട്ടിയാൽ മഴക്കാലങ്ങളില്‍ വെള്ളമൊഴുക്ക് കൂടുതല്‍ സുഗമമാകുമെന്ന് പ്രദേശവാസികൾ പറയുന്നു. ----- idl adi 1 kalunk ചിത്രം: തലമാലി വെള്ളച്ചാട്ടത്തിന് കുറുകെയുള്ള പാത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
