Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 5:29 AM IST Updated On
date_range 4 Feb 2022 5:29 AM ISTജീവനെടുത്ത് രാജാക്കാട്-പന്നിയാർകുട്ടി റോഡ്
text_fieldsbookmark_border
* അശാസ്ത്രീയ നിർമാണമെന്ന് ആക്ഷേപം അടിമാലി: രാജാക്കാട്-കുളത്രക്കുഴി-പന്നിയാർകുട്ടി റോഡിൽ വാഹനാപകടം വർധിക്കുന്നു. നിരന്തരമായ അപകടങ്ങൾ ഉണ്ടാകുന്ന പന്നിയാർകുട്ടി ഈറക്കുഴ വളവിന് 150 മീറ്റർ മുകളിൽ വ്യാഴാഴ്ച രാവിലെ വാഹനങ്ങൾ കൂട്ടിയിടിച്ചു. ബൊലേറോ ജീപ്പിടിച്ച് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. തൊട്ടുതാഴെ ഈറക്കുഴ വളവിൽ മുമ്പ് നിരവധി അപകടങ്ങളുണ്ടാകുകയും ആളപായവും സംഭവിച്ചിട്ടുണ്ട്. കയറ്റിറക്കങ്ങളും കൊടുംവളവുകളും നിറഞ്ഞ റോഡിൽ ഇറക്കമിറങ്ങി വരുമ്പോൾ പന്നിയാർകുട്ടി ഭാഗത്തുനിന്ന് വരുന്ന ചെറുവാഹനങ്ങൾ കാണാൻ ബുദ്ധിമുട്ടാണ്. അപകടം നടന്ന ഈ റോഡിന്റെ ഒരു വശം 200 അടി താഴ്ചയിലുള്ള ഗർത്തമാണ്. നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. tdl adimali photo axident പന്നിയാർകുട്ടി ഈറക്കുഴ വളവിലുണ്ടായ വാഹനാപകടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story