Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാഹനാപകടം; നിരത്തുകളിൽ...

വാഹനാപകടം; നിരത്തുകളിൽ മിന്നൽ പരിശോധന

text_fields
bookmark_border
* തൊടുപുഴയിൽ മൂന്ന്​ മണിക്കൂറിനിടെ 518 കേസ്​ ​തൊടുപുഴ: ജില്ലയിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പും പൊലീസും. അടുത്തിടെ ജില്ലയിൽ നടന്ന വാഹനാപകടങ്ങളിൽ ഇരുചക്ര യാത്രക്കാർക്ക് ജീവഹാനി സംഭവിക്കുന്ന സംഭവങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിലാണ്​ ജില്ല എൻഫോഴ്സ്​മൻെറ് ആർ.ടി.ഒ പി.എ. നസീറിന്‍റെ നേതൃത്വത്തിൽ തൊടുപുഴ ഡിവൈ.എസ്​.പി എ.ജി. ലാൽ, തൊടുപുഴ ജോ. ആർ.ടി.ഒ എസ്.എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ 40ഓളം ഉദ്യോഗസ്ഥരെ അണിനിരത്തി 11 സ്ക്വാഡായി തൊടുപുഴ മുനിസിപ്പൽ പരിസരങ്ങളിൽ വാഹനങ്ങൾ പരിശോധിച്ചത്​. മൂന്ന്​ മണിക്കൂർകൊണ്ട് 518 കേസ്​ രജിസ്റ്റർ ചെയ്തതിൽനിന്ന്​ അഞ്ചുലക്ഷത്തോളം രൂപ പിഴ ചുമത്തി. ഇരുചക്രവാഹന നിയമലംഘനങ്ങളായിരുന്നു കൂടുതൽ. 395 കേസും ഹെൽമറ്റുമായി ബന്ധപ്പെട്ടതാണ്. ഇൻഷുറൻസ് ഇല്ലാത്ത 51 വാഹനങ്ങളും രജിസ്ട്രേഷൻ നമ്പർ വ്യക്തമായി പ്രദർശിപ്പിക്കാത്ത 11 വാഹനങ്ങളും അമിതശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ ഉള്ള ഒമ്പതു വാഹനങ്ങളും പിടികൂടി. ലൈസൻസില്ലാതെ വാഹനം ഓടിച്ച 17 കേസും നികുതിയടക്കാത്ത നാലു വാഹനങ്ങളും പിടികൂടിയതായി ആർ.ടി.ഒ എൻഫോഴ്സ്​മൻെറ് വിഭാഗം അറിയിച്ചു. ശരിയായവിധം രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്ത/ ഇല്ലാത്ത ഇരുചക്രവാഹനങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുള്ളതായും അതിനെതിരെ വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. വരുംദിവസങ്ങളിൽ നിയമ ലംഘനങ്ങൾ പിടികൂടുന്നതിനായി സ്പെഷൽ ഓപറേഷനുകൾ സംഘടിപ്പിക്കുമെന്ന് എൻഫോഴ്​സ്​മെന്‍റ്​ ആർ.ടി.ഒ അറിയിച്ചു. TDL NEWS CUTTING TDL PARISHODANA ​തൊടുപുഴയിൽ മോട്ടോർ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ നടന്ന പരിശോധന കെ–റെയിൽ വിരുദ്ധ സമിതി സമരത്തിന്​ തൊടുപുഴ: കേരളത്തെ രണ്ടായി വിഭജിക്കുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരപരിപാടിയിൽ ഇടുക്കിയിലെ ജനങ്ങളെയും അണിചേർക്കാൻ കെ–റയിൽ വിരുദ്ധസമിതി ഇടുക്കി ഘടകം നടത്തിയ ഓൺലൈൻ യോഗം തീരുമാനിച്ചു. 'കെ–റെയിൽ സാമൂഹിക ആഘാതപഠനവും നിയമപ്രശ്നങ്ങളും' വിഷയത്തിൽ നടന്ന ചർച്ചക്ക്​ അഡ്വ. ഷൈജൻ ജോസഫ് നേതൃത്വം നൽകി. ഭാരവാഹികൾ: രക്ഷാധികാരികൾ: പ്രഫ. വിൻസെന്‍റ്​ മാളിയേക്കൽ, ഇ.ജെ. ജോസഫ്, സി.എ. ഫെലിക്സ്​, ലിസി സണ്ണി. ചെയർമാൻ: എ.എൻ. സോമദാസ്​, ജനറൽ കൺവീനർ: എൻ. വിനോദ്കുമാർ, വൈസ്​ ചെയർമാൻമാർ; ടി.ജെ. പീറ്റർ, കെ.എൽ. ഈപ്പച്ചൻ, അഡ്വ. വി.എസ്​. ദീപു, നിയമസഹായ കൺവീനർ: അഡ്വ. ഷൈജൻ ജോസഫ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story