Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅസി. ഫോട്ടോഗ്രാഫര്‍...

അസി. ഫോട്ടോഗ്രാഫര്‍ ഒഴിവ്

text_fields
bookmark_border
ഇടുക്കി: ജില്ല ഇൻഫര്‍മേഷന്‍ ഓഫിസില്‍ ഒരു അസി.​ ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു പാസായ ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി/എസ്.സി.വി.ടി / കെ.ജി.ടി.ഇ (ലോവര്‍), സ്റ്റില്‍ ഫോട്ടോഗ്രാഫി അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്. പ്രായം 20 നും 30നും മധ്യേ. സ്വന്തമായി ഡിജിറ്റല്‍ കാമറ ഉണ്ടായിരിക്കണം. 2022 മാര്‍ച്ച് 31വരെയാണ് നിയമനം. പ്രതിമാസം 15,000 രൂപ പ്രതിഫലം. ഫെബ്രുവരി എട്ടിനകം യോഗ്യതകളും പ്രായം, വിലാസം, ഇ-മെയില്‍ വിലാസം, തിരിച്ചറിയല്‍ രേഖ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, സിവില്‍ സ്റ്റേഷന്‍, കുയിലിമല, പൈനാവ് എന്ന വിലാസത്തിലോ dio.idk@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04862 233036. --------- ആസൂത്രണ സമിതി യോഗം ഇന്ന് ഇടുക്കി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിയും പുരോഗതിയും അവലോകനം ചെയ്യാൻ ജില്ല ആസൂത്രണ സമിതി യോഗം വ്യാഴാഴ്ച രാവിലെ 11ന്​ ഓണ്‍ലൈനായി ചേരും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും ജില്ലതല ഉദ്യോഗസ്ഥരും ഓണ്‍ലൈനായി പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു. --------- ഓവര്‍സിയർ നിയമനം ഇടുക്കി: പൈനാവില്‍ പ്രവര്‍ത്തിക്കുന്ന പി.എം.ജി.എസ്.വൈ പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ യൂനിറ്റ് കാര്യാലയത്തില്‍ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് ഓവര്‍സിയര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലികമായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - സിവില്‍ എൻജിനീയറിങ്ങില്‍ ഡിപ്ലോമ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പ്​, ബയോഡേറ്റാ എന്നിവ സഹിതം അപേക്ഷ ഫെബ്രുവരി 10ന്​ വൈകീട്ട്​ നാല്​ മണിക്ക്​ മുമ്പ്​ ജില്ല പഞ്ചായത്ത് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പി.ഐ.യു എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തില്‍ ലഭിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story