Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:39 AM IST Updated On
date_range 3 Feb 2022 5:39 AM ISTകോവിഡ് കാലത്ത് മുഖം മിനുക്കി തേക്കടി
text_fieldsbookmark_border
കുമളി: വിനോദസഞ്ചാര മേഖലയിൽ കോവിഡ് കാലത്തുണ്ടായ പ്രതിസന്ധികൾക്കിടയിലും സഞ്ചാരികളെ ആകർഷിക്കാൻ മുഖം മിനുക്കുകയാണ് തേക്കടി. കോവിഡ് നിയന്ത്രണങ്ങളിൽ ഇടക്ക് അയവുവന്നതോടെ ഒഴുകിയെത്തിയ സഞ്ചാരികളാണ് തേക്കടിയുടെ വിനോദ സഞ്ചാരമേഖലക്ക് വലിയ പ്രതീക്ഷയായത്. തിരക്കൊഴിഞ്ഞ ഘട്ടത്തിൽ ബോട്ട് ലാന്‍ഡിങ്ങിലെ തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കി. ഇതോടൊപ്പം മുമ്പ് ബാക്കിയായ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ സംരക്ഷണഭിത്തി നിർമാണവും പൂർത്തിയായി. ബോട്ട് ലാൻഡിങ്ങിന്‍റെ പ്രവേശന കവാടമായ ചെക്പോസ്റ്റിനുസമീപം സഞ്ചാരികളെ കാത്തിരുന്ന കടുവ കൂടുതൽ മോടിയിൽ ഇനി വരവേൽക്കും. തേക്കടിയിലേക്ക് നടന്നുപോകുന്ന മിക്ക സഞ്ചാരികളും കടുവയുടെ രൂപത്തിന് മുന്നിൽനിന്ന് ഫോട്ടോ എടുക്കുന്നത് പതിവാണ്. ഇത് കൂടുതൽ ആകർഷകമാക്കുന്നതിന്‍റെ ഭാഗമായി മുമ്പ് കൂടുതൽ കടുവകളെ നിർമിച്ചിരുന്നു. തേക്കടി പാതയിലെ മുന്നറിയിപ്പ് ബോർഡുകളിൽ വിവിധയിനം പക്ഷികളുടെ ജീവൻ തുടിക്കുന്ന രൂപങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീങ്ങുന്നതോടെ ബോട്ട്ലാൻഡിങ്ങിൽ നിർമാണം പൂർത്തിയായ കഫേ കെട്ടിടത്തിൽ കൂടുതൽ സൗകര്യം ഒരുക്കും. ........ cap: തേക്കടിയിൽ നിർമാണജോലികൾ പൂർത്തിയായി വരുന്ന കടുവകളുടെ രൂപം ......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
