Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:34 AM IST Updated On
date_range 3 Feb 2022 5:34 AM ISTമീഡിയവൺ വിലക്ക്: പ്രതിഷേധം
text_fieldsbookmark_border
തൊടുപുഴ: 'മീഡിയവൺ' ചാനലിന്‍റെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ നിഷേധം എന്ന മാനത്തിനുമപ്പുറം ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണങ്ങളുടെ ലംഘനമാണെന്ന് എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയ വിലക്കെന്ന് മാത്രമേ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നൽകിയ ഉത്തരവിൽ പറയുന്നുള്ളൂ. തങ്ങൾക്ക് ഹിതകരമല്ലാത്ത നിലപാട് സ്വീകരിക്കുന്ന ഏതൊരു മാധ്യമത്തെയും, പ്രത്യേകിച്ച് ഒരു കാരണവും ചൂണ്ടിക്കാട്ടാതെ തടയാമെന്നൊരു കീഴ്വഴക്കമുണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് ഭരണാധികാരികളുടെ ഫാഷിസ്റ്റ് സമീപനത്തിന്‍റെ ഭാഗമാണെന്നും യോഗം വിലയിരുത്തി. മീഡിയവണിനെതിരായ വിലക്ക് ഉടൻ പിൻവലിക്കണം. സിബി സി. മാത്യു അധ്യക്ഷത വഹിച്ചു. എൻ. വിനോദ്കുമാർ, കെ.എൽ. ഈപ്പച്ചൻ, പി.ടി. വർഗീസ്, എം.ബി. രാജശേഖരൻ എന്നിവർ സംസാരിച്ചു. ബസ്സ്റ്റോപ് മാറ്റണം കരിമണ്ണൂർ: ഫൊറോന പള്ളിയുടെ ഭണ്ഡാരത്തിന് മുന്നിലെ ബസ്സ്റ്റോപ് തൊട്ടടുത്ത കരിമണ്ണൂർ പഞ്ചായത്തിന്‍റെ വെയ്റ്റിങ് ഷെഡിന് സമീപത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് കരിമണ്ണൂർ റിവർ വ്യൂ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജോയി ഇളബ്ലാശ്ശേരിയിൽ നിവേദനം നൽകി. ബസ്സ്റ്റോപ് കിളിയറ റോഡിലൂടെ കരിമണ്ണൂർ ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതായും നിരവധി അപകടങ്ങൾ ഉണ്ടാക്കുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഭാരവാഹികളായ അഗസ്റ്റിൻ വരിക്കാശ്ശേരി, ലംബൈ കുമ്പിളിമൂട്ടിൽ, ഏബേൽ ജയിംസ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story