Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമോഷണം; സഹോദരങ്ങളടക്കം...

മോഷണം; സഹോദരങ്ങളടക്കം മൂന്നുപേർ പിടിയിൽ

text_fields
bookmark_border
മോഷണം; സഹോദരങ്ങളടക്കം മൂന്നുപേർ പിടിയിൽ
cancel
അടിമാലി: വീട് കുത്തിത്തുറന്ന്​ മോഷണം നടത്തിയ സംഭവത്തിൽ സഹോദരങ്ങളടക്കം മൂന്നുപേർ പിടിയിൽ. മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പത്താം മൈൽ ഇരുപത്​സെന്‍റ്​ കോളനി മാറാട്ടിൽ നിഷാദ് (32), നൗഷാദ് (30), ദേവിയാർ കോളിനി മുക്കിൽ കൈത്തൊലിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന സൂര്യൻ ഗണേശൻ എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. മുനിയറച്ചാൽ ചെറുപറമ്പിൽ മോഹനന്‍റെ വീട്ടിൽ രാത്രിയിൽ കയറിയ നാലംഗ സംഘം 10 കിലോ കുരുമുളക്, പഴയ അലൂമിനിയം പാത്രങ്ങളും റബർ പാൽ ഉറ ഒഴിക്കുന്ന ഏഴ്​ ഡിഷും ഒരു ഓട്ടു വിളക്കും മോഷ്ടിച്ചിരുന്നു. ജനുവരി 30നാണ് സംഭവം. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്താൽ പ്രതികളെ തിരിച്ചറി​ഞ്ഞെന്ന്​ പൊലീസ് പറഞ്ഞു. എസ്.ഐമാരായ അബ്ദുൽ ഖനി, നൗഷാദ്, എ.എസ്.ഐ മാരായ അബ്ബാസ്, കബീർ എന്നിവരാണ്​ പ്രതികളെ പിടികൂടിയത്. ------ Idl adi 6 teft ചിത്രം - അറസ്റ്റിലായ നിഷാദ്, നൗഷാദ് ചിത്രം: TDL prathi suryan ganeshan സൂര്യൻ ഗണേശൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story