Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപണി പൂർത്തിയായി; ...

പണി പൂർത്തിയായി; തുറന്നുകൊടുക്കാതെ ട്രൈബൽ എക്സ്​റ്റെൻഷൻ ഓഫിസ്

text_fields
bookmark_border
പണി പൂർത്തിയായി;  തുറന്നുകൊടുക്കാതെ ട്രൈബൽ എക്സ്​റ്റെൻഷൻ ഓഫിസ്
cancel
വെള്ളിയാമറ്റം: ഗോത്രവർഗ വിഭാഗങ്ങൾക്ക് പൂമാലയിൽ പണിത ട്രൈബൽ എക്സ്​റ്റെൻഷൻ ഓഫിസ് നോക്കുകുത്തിയായി. ഒരു വർഷം മുമ്പ് പണി തീർന്നിട്ടും ഉദ്ഘാടനം ചെയ്തിട്ടില്ല. ഈ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റി പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യത്തിനുനേരെ അധികൃതർ കണ്ണടക്കുകയാണ്. ഉടൻ ഉദ്ഘാടനം ചെയ്യും എന്ന്​ മാത്രമാണ്​ മറുപടി. 45 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം പണിതത്. ഇവിടെ ഗോത്രവർഗ കുട്ടികൾക്ക്​ പഠനമുറി, കോൺഫറൻസ് ഹാൾ, ജീവനക്കാരുടെ ക്വാർട്ടേഴ്സ് എന്നിവയും ഉണ്ട്. ഈ സൗകര്യങ്ങൾ എല്ലാം ഉള്ള കെട്ടിടത്തിന്‍റെ പണി പൂർത്തിയായിട്ടും അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുകയാണ് ഓഫിസ്. നിലവിൽ ട്രൈബൽ ഓഫിസ് പൂമാലയിൽ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ ഒരു സൗകര്യവുമില്ല. വിവിധ ആവശ്യങ്ങൾക്ക്​ എത്തുന്ന പ്രായമായവർ ബുദ്ധിമുട്ടിയാണ് മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന ഓഫിസിൽ എത്തുന്നത്. ഓഫിസിൽ എത്തുന്നവർക്കും ജീവനക്കാർക്കും പ്രാഥമിക ആവശ്യങ്ങൾക്ക്​ താഴെ എത്തേണ്ട ഗതികേടാണ്. ഇപ്പോൾ പ്രവർത്തിക്കുന്ന ഓഫിസ് കെട്ടിടത്തിന്‍റെ താ​ഴത്തെ നിലയിലാണ്​ ശൗചാലയ സൗകര്യം. tdl mltm അടഞ്ഞുകിടക്കുന്ന പൂമാലയിലെ ട്രൈബൽ എക്സ്​റ്റെൻഷൻ ഓഫിസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story