Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:35 AM IST Updated On
date_range 2 Feb 2022 5:35 AM ISTമീഡിയവൺ വിലക്കിനെതിരെ പ്രതിഷേധ സംഗമം
text_fieldsbookmark_border
തൊടുപുഴ: മീഡിയവണ്‍ ചാനലിനെതിരായ കേന്ദ്ര സര്‍ക്കാര്‍ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഇടുക്കി ജില്ല ഘടകം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തെ വിലക്ക് ഉപയോഗിച്ച് നേരിടുന്നത് ഭരണകൂട ഭീകരതയാണെന്ന് പ്രസ് ക്ലബിന് മുന്നില്‍ നടന്ന സംഗമം ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് എം.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിനോദ് കണ്ണോളി, ഹാരിസ് മുഹമ്മദ്, അഖില്‍ സഹായ്, വില്‍സണ്‍ കെ.ബി, പി.പി കബീര്‍, സിജോ വര്‍ഗീസ് എന്നിവർ സംസാരിച്ചു. ചിത്രം TDL KUWJ: മീഡിയവൺ ചാനലിനെതിരായ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഇടുക്കി ജില്ല ഘടകം സംഘടിപ്പിച്ച പ്രതിഷേധ സംഗമം 'മീഡിയവൺ വിലക്ക് പിൻവലിക്കണം' തൊടുപുഴ: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്നും രാജ്യത്ത് സ്വതന്ത്ര മാധ്യമ പ്രവർത്തനം പാടില്ലെന്ന ബി.ജെ.പി സമീപനം അപകടകരമാണെന്നും കോൺഗ്രസ് എസ് ജില്ല കമ്മിറ്റി. ആർ.എസ്.എസിനും ബി.ജെ.പിക്കും അനുകൂലമല്ലാത്തതൊന്നും അനുവദിക്കില്ലെന്ന നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നുവരണമെന്ന് ജില്ല ജനറൽ സെക്രട്ടറി അനിൽ രാഘവൻ പറഞ്ഞു. ഒന്നരമാസത്തിനുശേഷം മറയൂർ മേഖലയിലേക്ക് നിർമാണ സാമഗ്രികൾ എത്തിത്തുടങ്ങി മറയൂർ: ഒന്നരമാസത്തിനുശേഷം മറയൂർ മേഖലയിലേക്ക് നിർമാണ സാമഗ്രികൾ എത്തിത്തുടങ്ങി. തമിഴ്നാട്ടിൽനിന്ന് സാമഗ്രികൾ എത്താത്തത് നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. ലൈഫ് മിഷൻ വീടുകൾ, പൊതുമരാമത്ത് പാലങ്ങൾ, പഞ്ചായത്ത് പ്രവൃത്തികൾ, സ്വകാര്യ കെട്ടിട നിർമാണം എന്നിവയെല്ലാം ഇതുമൂലം തടസ്സപ്പെട്ടിരുന്നു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. എ. രാജ എം.എൽ.എ എന്നിവർ തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ല കലക്ടർ, പൊള്ളാച്ചി എം.പി തുടങ്ങിയവരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് നിർമാണ സാമഗ്രികളുടെ നീക്കം പുനരാരംഭിച്ചത്. പൊള്ളാച്ചിക്ക് സമീപം കിനത്തുകടവ് കുമാരപുരത്തുനിന്ന് നിർമാണസാമഗ്രികൾ എത്തിക്കാനാണ് അനുമതി. എന്നാൽ, എല്ലാത്തരം സാമഗ്രികളും എത്തിക്കാൻ അനുമതിയില്ല. പാലക്കാട് അതിർത്തി ചെക്ക്പോസ്റ്റിൽ പാസ് എടുത്ത ലോറികൾക്ക് മാത്രമേ ചിന്നാർ അതിർത്തി കടക്കാൻ അനുമതി നൽകൂ. മറയൂരിന്‍റെ സമീപപ്രദേശമായ 50 കിലോമീറ്റർ മാത്രം ദൂരമുള്ള മടത്തുക്കുളത്തുനിന്ന് സാമഗ്രികൾ കയറ്റിയയക്കാൻ നടപടി സ്വീകരിച്ചാൽ മാത്രമേ ആവശ്യക്കാർക്ക് സാമഗ്രികൾ പരിമിതമായ വിലയിൽ ലഭിക്കൂ എന്നാണ് ലോറി ഉടമകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story