Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:33 AM IST Updated On
date_range 2 Feb 2022 5:33 AM ISTവിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായവര്‍ക്ക് തുക ലഭ്യമായില്ലെന്ന്
text_fieldsbookmark_border
നെടുങ്കണ്ടം: പ്രകൃതി ദുരന്തത്തില്‍ കൃഷിനാശം നേരിട്ട് മൂന്നുവര്‍ഷമായിട്ടും വിളകള്‍ ഇന്‍ഷുര്‍ ചെയ്ത കര്‍ഷകര്‍ക്ക് തുക ലഭ്യമായില്ല. കൃഷിനാശം സംഭവിച്ചാല്‍ ഉടന്‍ നഷ്ടപരിഹാരം ലഭ്യമാകുമെന്ന പ്രഖ്യാപനത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയത്. ജില്ലയില്‍ 2019ല്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് ഇതുവരെയും ഇന്‍ഷുറന്‍സ് തുക ലഭ്യമായിട്ടില്ല. നഷ്ടം നേരിട്ട കൃഷിയിടങ്ങള്‍ കൃഷിവകുപ്പ് ജീവനക്കാര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ടും തയാറാക്കിയിരുന്നു. നഷ്ടപരിഹാര തുക ഉടനടി ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ചാണ് കൃഷിവകുപ്പ് ജീവനക്കാര്‍ കര്‍ഷകരെ പദ്ധതിയില്‍ പങ്കാളികളാക്കിയത്. ഓരോ കൃഷിയിടത്തിലെയും മുഴുവന്‍ വിളകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ. പ്രകൃതിദുരന്തങ്ങള്‍ മൂലം കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാകാറുള്ളത്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയത്. കുറഞ്ഞ നിരക്കില്‍ വിളകള്‍ ഇന്‍ഷുര്‍ ചെയ്താല്‍, വിവിധ കാരണങ്ങളാല്‍ നാശം സംഭവിക്കുമ്പോള്‍ അത് വിലയിരുത്തി നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഏത്തവാഴ അടക്കം തന്നാണ്ട് വിളകള്‍ കൃഷിചെയ്യുന്നവരാണ് പ്രധാനമായും ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ളത്. കൃഷിചെയ്ത വിളയുടെ എണ്ണത്തിനനുസരിച്ച് കര്‍ഷകര്‍ തുകയും മുടക്കി. ക്ലെയിം ലഭിക്കാത്തത് സംബന്ധിച്ച് കൃഷിവകുപ്പ് ഓഫിസില്‍ അന്വേഷിക്കുമ്പോള്‍ ഉടന്‍ ലഭ്യമാകുമെന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story