Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:32 AM IST Updated On
date_range 2 Feb 2022 5:32 AM ISTവൈദ്യുതി സ്വകാര്യവത്കരണത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധം
text_fieldsbookmark_border
കട്ടപ്പന: രാജ്യത്തെ വൈദ്യുതിമേഖല കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ(എഫ്.എസ്.ഇ.ടി.ഒ) നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തി. വൈദ്യുതി വിതരണ രംഗത്ത് എല്ലാ സർക്കാർ ഇടപെടലുകളും നിയന്ത്രണങ്ങളും ഒഴിവാക്കി കോർപറേറ്റ്വത്കരണത്തിന് വഴിയൊരുക്കുകയാണ്. വൈദ്യുതി സ്വകാര്യവത്കരണ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കട്ടപ്പനയിൽ വിവിധ ഓഫിസ് കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കട്ടപ്പന മിനി സിവിൽ സ്റ്റേഷനിൽ മഞ്ജു ഷേൺ കുമാർ, പി.എസ്.സി ഓഫിസിന് മുന്നിൽ സി.ജെ. ജോൺസൺ, ഗവ. ട്രൈബൽ സ്കൂളിന് മുന്നിൽ ഗിരിജകുമാരി, ഉപ്പുതറ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സിബിച്ചൻ, ജി.എസ്.ടി കോംപ്ലക്സിന് മുന്നിൽ പി.ജെ. സിബി, ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ കെ.വി. ഷിജു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story