Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:32 AM IST Updated On
date_range 2 Feb 2022 5:32 AM ISTഹൈഫ്രഷ് ഹൈപ്പർമാർക്കറ്റിൽ 'ഫ്രട്ടിനോവ'
text_fieldsbookmark_border
കട്ടപ്പന: കട്ടപ്പന സർവിസ് സഹകരണ ബാങ്കിന്‍റെ ഹൈഫ്രഷ് ഹൈപ്പർമാർക്കറ്റിൽ ഡ്രൈ ഫ്രൂട്ട്സ്, സുഗന്ധ വ്യഞ്ജനങ്ങൾ, ഇറക്കുമതി ചെയ്ത ചോക്ലേറ്റ് എന്നിവക്ക് മാത്രമായി 'ഫ്രട്ടിനോവ' പേരിൽ പ്രത്യേക വിഭാഗം പ്രവർത്തനമാരംഭിച്ചു ബാങ്ക് പ്രസിഡൻറ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അദ്യവിൽപന നിർവഹിച്ചു. ഹോം ഡെലിവറി സേവനങ്ങൾ ബാങ്ക് വൈസ് പ്രസിഡന്‍റ് ടി.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 10വരെ എല്ലാ ഉൽപന്നങ്ങൾക്കും 25 ശതമാനം വരെ വിലക്കിഴിവ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി സൗകര്യവുമുണ്ട്. ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.ജെ. ബെന്നി, ബാബു ഫ്രാൻസിസ്, തോമസ് പെരുമന, ബിജു കുളക്കാട്ട് വയലിൽ, മനോജ് മുരളി, തങ്കച്ചൻ വാലുമ്മേൽ, പ്രശാന്ത് രാജു എം. സോഫിയമ്മ, സബിത സന്തോഷ്, സിന്ധു റെജി, റോബിൻസ് ജോർജ് എന്നിവർ പങ്കെടുത്തു. ഫോട്ടോ. കട്ടപ്പന സർവിസ് സഹകരണ ബാങ്ക് ഹൈ ഫ്രഷ് ഹൈപ്പർമാർക്കറ്റിൽ ഡ്രൈ ഫ്രൂട്ട്സ് വിഭാഗം ബാങ്ക് പ്രസിഡന്‍റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
