Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:32 AM IST Updated On
date_range 2 Feb 2022 5:32 AM ISTനെടുങ്കണ്ടത്ത് സി.എഫ്.എൽ.ടി.സി ശനിയാഴ്ച മുതല്‍
text_fieldsbookmark_border
നെടുങ്കണ്ടം: ഇടവേളക്കുശേഷം കരുണ ആശുപത്രി കെട്ടിടത്തിൽ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്‍റർ (സി.എഫ്.എൽ.ടി.സി) ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. നെടുങ്കണ്ടം മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രം തുറക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്. ഇതിനായി കരുണ ആശുപത്രി കെട്ടിടം ഏറ്റെടുത്ത് നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിന് കൈമാറി. ചൊവ്വാഴ്ച ചില സംഘടനകള്‍ ആശുപത്രി കെട്ടിടവും പരിസരവും വൃത്തിയാക്കി. കഴിഞ്ഞതവണ സി.എഫ്.എല്‍.ടി.സിക്കായി ചെലവഴിച്ച 38 ലക്ഷം രൂപ പഞ്ചായത്തിന് ലഭിക്കാനുണ്ട്. എന്നാല്‍, ഇക്കുറി പ്രാഥമിക ചെലവുകള്‍ക്ക് മുൻകൂറായി മൂന്നുലക്ഷം രൂപ പഞ്ചായത്തിന് ലഭിച്ചു. ജീവനക്കാരെ ഇനിയും അനുവദിച്ചിട്ടില്ല. 2020 ഏപ്രിലിലാണ് ഇടുക്കി രൂപതയുടെ അധീനതയിലുള്ള കരുണ ആശുപത്രി കെട്ടിടത്തിൽ ഗ്രാമപഞ്ചായത്ത് സി.എഫ്.എല്‍.ടി.സിയും പരിശോധന കേന്ദ്രവും ആരംഭിച്ചത്. 13 ഓക്‌സിജന്‍ ബെഡ് അടക്കം 59 കിടക്കകളാണ് ഇവിടെ ഒരുക്കിയിരുന്നത്. ഡോക്ടര്‍മാര്‍ അടക്കം 40 ഓളം ജീവനക്കാരും ഉണ്ടായിരുന്നു. രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ താലൂക്ക് ആശുപത്രിയില്‍നിന്ന് ലഭ്യമാക്കി. കോവിഡ് വ്യാപനം നിയന്ത്രണത്തിലായതോടെ കഴിഞ്ഞ ഒക്‌ടോബര്‍ 31ന് പ്രവര്‍ത്തനം നിർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story