Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:30 AM IST Updated On
date_range 2 Feb 2022 5:30 AM ISTമ്ലാവ് പുരയിടത്തിൽ അവശനിലയിൽ
text_fieldsbookmark_border
ചെറുതോണി: മ്ലാവിനെ പുരയിടത്തിൽ അവശനിലയിൽ കണ്ടെത്തി. കൊച്ചു പൈനാവ് മാറാപിള്ളി കവലക്ക് സമീപം പടിഞ്ഞാശ്ശേരിയിൽ ശശിയുടെ പുരയിടത്തിലാണ് ഏഴ് വയസ്സ് പ്രായമുള്ള ആൺ മ്ലാവിനെ കണ്ടെത്തിയത്. കഴുത്തിലെ ഞരമ്പിന് ക്ഷതമേറ്റതാവാം അവശനിലയിൽ ആകാൻ കാരണമെന്ന് സംശയിക്കുന്നു. നാട്ടുകാരും വനപാലകരും ചേർന്ന് ശശിയുടെ പുരയിടത്തിൽ തന്നെ മ്ലാവിനെ ബന്ധിച്ചു. തുടർന്ന് നാരകക്കാനത്തുനിന്ന് ഡോക്ടറെത്തി ചികിത്സ നൽകി. റസ്ക്യൂ റൂമിലേക്ക് മാറ്റാൻ ആവാത്തതിനാൽ സ്ഥലത്തുതന്നെ ചികിത്സ നൽകുകയാണ് വനംവകുപ്പ്. ഭക്ഷണവും വെള്ളവും കഴിക്കാൻ ശ്രമിക്കാത്തതിനാൽ മ്ലാവ് കൂടുതൽ അവശതയിലാണ്. ഫോട്ടോ: മാറാപിള്ളിക്കവല പടിഞ്ഞാശ്ശേരിയിൽ ശശിയുടെ പുരയിടത്തിൽ അവശനിലയിൽ കണ്ടെത്തിയ മ്ലാവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
