Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 5:30 AM IST Updated On
date_range 2 Feb 2022 5:30 AM ISTഡ്രൈഡേയിൽ മദ്യവിൽപന; രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
അടിമാലി: ഡ്രൈഡേയിൽ മദ്യവിൽപന നടത്തിയ സംഭവത്തിൽ രണ്ടുപേരെ എക്സൈസ് പിടികൂടി. എല്ലക്കൽ മൂക്കിരിക്കാട്ടിൽ ശശിധരൻ (54), ആനച്ചാൽ ആമക്കണ്ടം പാറയ്ക്കൽ ഷാജി സുരേന്ദ്രൻ (32) എന്നിവരാണ് കുഞ്ചിത്തണ്ണി ടൗണിലെ പീടികമുറിക്കുള്ളിൽ മദ്യവിൽപന നടത്തുന്നതിനിടെ പിടിയിലായത്. അളവിൽ കൂടുതൽ മദ്യവുമായി പൊതുസ്ഥലത്ത് മദ്യപിച്ച കുറ്റത്തിനാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ശശിധരനെ അടിമാലി കോടതിയിൽ ഹാജരാക്കും. അഞ്ച് ലിറ്റർ മദ്യവും പരിശോധനയിൽ കണ്ടെടുത്തു. അവധി ദിവസങ്ങളിൽ മദ്യം ശേഖരിച്ച് വിൽക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രിവന്‍റിവ് ഓഫിസർ പി.എച്ച്. ഉമ്മറിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. മീരാൻ, എം.എസ്. ശ്രീജിത്, ബി.എൽ. ലിബിൻ രാജ്, ഡ്രൈവർ എസ്.പി. ശരത് എന്നിവരും പങ്കെടുത്തു. Idl adi 2 arest ചിത്രം - വ്യാജമദ്യവുമായി പിടിയിലായ ശശിധരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
