Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമക്കുവള്ളിയിൽ...

മക്കുവള്ളിയിൽ കൊയ്ത്തുത്സവം

text_fields
bookmark_border
ചെറുതോണി: വനത്തിന്​ നടുവിൽ ഒറ്റപ്പെട്ട നടന്നു. കേരളപ്പിറവിക്ക്​ ശേഷം ഭക്ഷ്യക്ഷാമം കൊടുമ്പിരികൊണ്ടപ്പോൾ അധിക ഭക്ഷ്യോൽപാദനത്തിന്‍റെ പേരിൽ സർക്കാർ കുടിയിരുത്തിയ കുടുംബങ്ങളാണ് ഇവിടെ​. ഹൈറേഞ്ചിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന മക്കുവള്ളി ഗ്രാമത്തിൽ ഇത്തവണയും നടന്ന കൊയ്ത്തുത്സവത്തിൽ ഗ്രാമവാസികൾ ഒന്നടങ്കം പങ്കെടുത്തു. മക്കുവള്ളിയിൽ പരമ്പരാഗത രീതിയിലാണ്​ വർഷങ്ങളായി നെൽകൃഷി നടത്തിവരുന്നത്​. കാട്ടുമൃഗങ്ങളുടെ ഭീഷണിവരെ അതിജീവിച്ചാണ് ഇവർ കൃഷി നടത്തുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ 15ാം വാർഡ് ഉൾപ്പെടുന്ന ഗ്രാമമാണ് മക്കുവള്ളി കൃഷിക്ക് ആവശ്യമായ വളക്കൂറുള്ള മണ്ണിൽ വിത്ത് ഇറക്കുന്നത് വഴി എല്ലാവർഷവും മികച്ച വിളവ് ലഭിക്കുന്നുമുണ്ട്. കൈതപ്പാറ, മനയത്തടം ഉൾപ്പെടെ ഗ്രാമങ്ങളിലേക്ക് അരി എത്തിക്കുന്നത് ഇവിടെ നിന്നാണ്. സ്വന്തം ഉപയോഗത്തിന് ശേഷം മിച്ചം വരുന്ന അരി കഞ്ഞിക്കുഴി ഉൾപ്പെടെ ടൗണിലേക്ക് ഇവർ എത്തിക്കുന്നു. കണ്ടം പൂട്ടും വിതക്കലും കൊയ്ത്തുമെല്ലാം ഇവിടെ ആഘോഷമായി തന്നെയാണ് നടക്കുന്നത്. TDL KOYTHULSAVAM മക്കുവള്ളിയിൽ നടന്ന കൊയ്ത്തുത്സവം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story