Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:33 AM IST Updated On
date_range 1 Feb 2022 5:33 AM ISTമലയടിവാരങ്ങളിൽ കാട്ടുതീ തടയാൻ നടപടി വേണം
text_fieldsbookmark_border
വെള്ളിയാമറ്റം: പഞ്ചായത്തിലെ നെല്ലിക്കാമല, പതിക്കമല, ചിലവുമല, ചെപ്പുകുളം മല, ഇരുകല്ലുംപാറ, മറുകംമല തുടങ്ങി മലയടിവാരങ്ങളിൽ താമസിക്കുന്ന കർഷകരുടെ കൃഷി സംരക്ഷിക്കാൻ പഞ്ചായത്തും ദുരന്ത നിവാരണ അതോറിറ്റിയും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം. മലകളിൽ തീപിടിത്തവും സമീപ കൃഷിയിടങ്ങളിൽ നാശനഷ്ടവും ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ ആവശ്യമാണ്. ഇതിനായി തെഴിലുറപ്പ് പദ്ധതിയിൽപെടുത്തി ഫയർ ലൈനുകൾ നിർമിക്കുകയോ മുൻകാലങ്ങളിൽ ചെയ്തിരുന്നതുപോലെ കൃഷിക്കാരുടെ നേതൃത്വത്തിൽ തീയിട്ട് പുൽമേടുകൾ കരിയിച്ചുകളയാൻ അനുമതി നൽകുകയോ വേണം. മുൻ വർഷങ്ങളിലെ തീപിടിത്തത്തിൽ നിരവധി കർഷകരുടെ കൃഷികൾ കത്തിനശിച്ചിരുന്നു. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് എസ് ജില്ല ജനറൽ സെക്രട്ടറി അനിൽ രാഘവൻ ആവശ്യപ്പെട്ടു. ചന്ദനമരം വെട്ടിക്കടത്തി മറയൂർ: കൂടവയലിൽ ആറ്റുപുറമ്പോക്കിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തി. നാഗർപള്ളം ആറ്റുപുറമ്പോക്കിലെ മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരമാണ് കടത്തിയത്. ഞായറാഴ്ച അർധരാത്രിയാണ് സംഭവം. സംഭവത്തെക്കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. മാസങ്ങളായി സ്വകാര്യഭൂമിയിൽനിന്ന് ചന്ദന മോഷണം വ്യാപകമാണ്. മൂന്നുമാസത്തിനിടെ ഇതുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തെങ്കിലും മോഷണത്തിന് കുറവില്ല. -------- ചിത്രംTDL chandanam നാഗർപള്ളം ആറ്റുപുറമ്പോക്കിലെ ചന്ദനമരത്തിന്‍റെ കുറ്റി ------- മീഡിയവൺ വിലക്കിൽ പ്രതിഷേധം കട്ടപ്പന: മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയിൽ കട്ടപ്പനയിലെ പ്രാദേശിക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധിച്ചു. നടപടി ഉടൻ പിൻവലിക്കണമെന്ന് ഓൺലൈൻ എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് തോമസ് ജോസ് അധ്യക്ഷത വഹിച്ചു. എം.സി. ബോബൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. പി.ഡി. സനീഷ്, വി.എസ്. അസ്‌ഹറുദ്ദീൻ, ബെന്നി കളപ്പുരക്കൽ, വിൻസ് സജീവ്, കെ.എം. മത്തായി, കെ.എസ്. ഫ്രാൻസിസ്, ജയ്ബി ജോസഫ്, അഖിൽ ഫിലിപ്പ്, റോയി വർഗീസ്, രാഹുൽ വിനോദ്, സിറിൾ ലൂക്കോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story