Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിദ്യാഭ്യാസ വായ്പ: പഠന...

വിദ്യാഭ്യാസ വായ്പ: പഠന ക്യാമ്പ്

text_fields
bookmark_border
ഇടുക്കി: നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ വിദ്യഭ്യസ വായ്പയെക്കുറിച്ച് യുവജനങ്ങളില്‍ അവബോധം വളർത്താൻ ത്രിദിന ബോധവത്കരണ സഹവാസ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്വദേശത്തും വിദേശത്തും ഉന്നത പഠനത്തിന് തയാറെടുക്കുന്നവര്‍ക്ക് വായ്പയുടെ നടപടിക്രമങ്ങള്‍, മാർഗനിര്‍ദേശങ്ങള്‍ എന്നിവ നല്‍കും. ക്യാമ്പ് പൂര്‍ണമായും സൗജന്യമാണെങ്കിലും ആഹാരം -താമസം എന്നിവയുടെ ചെലവ്​ പങ്കെടുക്കുന്നവര്‍ വഹിക്കണം. പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വായ്പ ലഭിക്കാനുള്ള മുന്‍ഗണനയായി പരിഗണിക്കും. സംസ്ഥാന സര്‍ക്കാറിന്​ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റില്‍ ഏപ്രിലിലാണ് ക്യാമ്പ്. ഫെബ്രുവരി 15ന് മുമ്പ്​ 9633031098 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ------ സ്‌കോളര്‍ഷിപ് മത്സരപരീക്ഷ ഇടുക്കി: നാലാംക്ലാസില്‍ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികള്‍ക്ക് മാര്‍ച്ച് 12ന് ഉച്ചക്ക്​ രണ്ട്​ മുതല്‍ നാലുവരെ വിവിധ കേന്ദ്രങ്ങളില്‍ സ്‌കോളര്‍ഷിപ് മത്സരപരീക്ഷ നടത്തും. അയ്യങ്കാളി മെമ്മോറിയല്‍ ടാലന്‍റ്​ സേര്‍ച്ച് ആൻഡ്​ ഡെവലപ്മെന്‍റ്​ സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിനായാണ് പരീക്ഷ. പട്ടികവർഗ വിഭാഗത്തില്‍ മാത്രം ഉള്‍പ്പെടുന്നവരും വാര്‍ഷിക കുടുംബവരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാർഥികള്‍ക്ക് പങ്കെടുക്കാം. പേര്, രക്ഷിതാവിന്‍റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബവാര്‍ഷിക വരുമാനം, വയസ്സ്, പഠിക്കുന്ന ക്ലാസും സ്‌കൂളിന്‍റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതമാണ് നൽകേണ്ടത്. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല സംയോജിത പട്ടികവർഗ വികസന പ്രോജക്ട് ഓഫിസിലോ പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലോ ഫെബ്രുവരി 15ന് മുമ്പ് അപേക്ഷ ലഭിക്കണം. ഫോൺ: 04862 222399 തുല്യത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ഇടുക്കി: പൊതുവിദ്യാഭ്യാസ വകുപ്പിന്​ കീഴില്‍ സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി പത്താംതരം, ഹയര്‍ സെക്കൻഡറി തുല്യത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി ഒന്ന്​ മുതല്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാം. പത്താംതരത്തിന് 100 രൂപ രജിസ്ട്രേഷന്‍ ഫീസ് ഉണ്ട്. 1750 രൂപയാണ് കോഴ്സ് ഫീസ് (പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ). ഹയര്‍ സെക്കൻഡറിക്ക് 300 രൂപ രജിസ്ട്രേഷന്‍ ഫീസും 2200 രൂപ കോഴ്സ് ഫീസും (പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ) ആണ്. പത്താംതരത്തില്‍ ചേരാന്‍ 2022 ജനുവരി ഒന്നിന് 17 വയസ്സ്​ പൂര്‍ത്തിയാകണം. ഹയര്‍ സെക്കൻഡറിക്ക് 22 വയസ്സാണ് പ്രായപരിധി (സാക്ഷരത മിഷന്‍റെ പത്താംതരം തുല്യത പരീക്ഷ വിജയിച്ചവര്‍ക്ക് പ്രായപരിധി ബാധകമല്ല). ഫോൺ: 04862232294.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story