Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയിൽ കൂടുതൽ...

ജില്ലയിൽ കൂടുതൽ സി.എഫ്​.എൽ.ടി.സികൾ തുറക്കും

text_fields
bookmark_border
p2 lead... കുമളി, നെടുങ്കണ്ടം, അടിമാലി എന്നിവിടങ്ങളിൽ കോവിഡ്​ ഫസ്റ്റ്​ ലൈൻ ട്രീറ്റ്​മെന്‍റ്​ സെന്‍റർ തുറക്കും തൊടുപുഴ: കോവിഡ്​ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ്​ ആശുപത്രികൾക്ക്​ പുറമെ കൂടുതൽ സി.എഫ്​.എൽ.ടി.സികൾ (കോവിഡ്​ ഫസ്റ്റ്​ ലൈൻ ട്രീറ്റ്​മെന്‍റ്​ സെന്‍റർ) കൂടി തുറക്കാൻ അനുമതി. ജില്ലയിൽ കുമളി, നെടുങ്കണ്ടം, അടിമാലി എന്നിവിടങ്ങളിൽ സി.എഫ്​.എൽ.ടി.സികൾ തുറക്കാനാണ്​ ജില്ല ഭരണകൂടത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും തീരുമാനം. ഇടുക്കിയിലും തൊടുപുഴയിലും കോവിഡ്​ ആശുപത്രികൾ ​പ്രവർത്തിക്കുന്നുണ്ട്​. കട്ടപ്പനയിൽ നിലവിലൊരു സി.എഫ്​.എൽ.ടി.സി പ്രവർത്തിക്കുന്നുണ്ട്​. ഇതു കൂടാതെയാണ്​ മൂന്നിടങ്ങളിൽകൂടി സെന്‍ററുകൾ തുറക്കാൻ അനുമതി ലഭിച്ചത്​. 256കോവിഡ്​ ബ്രിഗേഡ്​സിനെയും ജില്ലക്ക്​ അനുവദിച്ചിരുന്നു. ഇവരിൽ 120​പേരെ നിയമിച്ചിട്ടുണ്ട്​. സി.എഫ്.എൽ.ടി.സികൾ കൂടി പ്രവർത്തനം തുടങ്ങുന്നതോടെ അവശേഷിക്കുന്നവരെ ഇവിടേക്ക്​ നിയമിക്കാൻ കഴിയും. അതേസമയം ആരോഗ്യവകുപ്പ്​ ജീവനക്കാർക്ക്​ കോവിഡ്​ ബാധിക്കുന്നത്​ ആശുപത്രികളുടെ പ്രവർത്തനത്തെ പിന്നോട്ടടിക്കുന്നത്​. ഡോക്ടർമാരടക്കം 55പേർ​ നിലവിൽ കോവിഡ്​ ബാധിതരായിട്ടുണ്ട്​. ജീവനക്കാർക്ക്​ കോവിഡ്​ ബാധിക്കുന്നത്​ ആശങ്കക്കിടയാക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതരും ചൂണ്ടിക്കാട്ടുന്നു. -------- tdl news cutting ------ രോഗികളുടെ എണ്ണം വർധിക്കുമ്പോഴും കിടത്തിച്ചികിത്സ സൗകര്യം കുറവ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത് മൂന്നുമാസം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാതെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി പുതിയ ബ്ലോക്ക് ചെറുതോണി: കോവിഡ്​ രോഗികകളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടത്തിച്ചികിത്സക്ക്​ കൂടുതൽ സൗകര്യങ്ങളില്ലാത്തത്​ പ്രതിസന്ധി സൃഷ്​ടിക്കുന്നു. ജില്ല ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ 150 പേരെ മാത്രമാണ് ഇപ്പോഴും കിടത്തിച്ചികിത്സിക്കുന്നത്. ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത് മൂന്നുമാസം കഴിഞ്ഞിട്ടും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ ബ്ലോക്ക് പ്രവർത്തനമാരംഭിച്ചില്ല. പുതുതായി പണിത കെട്ടിടത്തിൽ 100 കിടക്കകളും സജ്ജമാക്കിയിരുന്നു. പരിശോധനക്ക് ആധുനിക ഉപകരണങ്ങളും സ്ഥാപിച്ചെങ്കിലും ചികിത്സമാത്രം തുടങ്ങിയില്ല. കിടക്ക​ ഒഴിവില്ലാത്തതിനാൽ ആശുപത്രിയിലെത്തുന്നവരെ പറഞ്ഞുവിടുകയാണ്. ആവശ്യത്തിന് ജീവനക്കാരും നല്ല റോഡ്​ പോലും ഇങ്ങോട്ടില്ല. നവംബർ ഒന്നിന് ഐ.പി ആരംഭിക്കണമെന്നാണ് കഴിഞ്ഞ സെപ്റ്റംബർ 26ന് ചേര്‍ന്ന ഇടുക്കി മെഡിക്കൽ കോളജിലെ അവലോകന യോഗത്തിനുശേഷം ആരോഗ്യമന്ത്രി പറഞ്ഞത്. നവംബർ 13ന് ഓൺലൈനായി ഉദ്ഘാടനവും നടത്തി. നഴ്സ്, നഴ്സിങ് അസി. വിഭാഗത്തിൽ 75 പേരെയെങ്കിലും നിയമിക്കണം. ശുചീകരണത്തിന് 40 പേരെയും ലാബിലേക്ക് പത്തുപേരെയും ഇ.സി.ജി എക്സ്റേ ടെക്നീഷൻ ആറുപേരെ വീതമെങ്കിലും വേണം. സുരക്ഷ ജീവനക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. പരിശോധിക്കാൻ ആവശ്യത്തിന് ഡോക്ടർമാർ ഉണ്ടെന്നതാണ് ഏക ആശ്വാസം. കൃത്യമായ ചികിത്സ നൽകാൻ തസ്തിക സൃഷ്ടിക്കണമെന്ന് പലതവണ ആരോഗ്യവകുപ്പിന് അധികൃതർ കത്തയച്ചതാണ്. എന്നാൽ, നടപടി മാത്രം ഉണ്ടാകുന്നില്ല. ബ്ലോക്കുകൾ തമ്മിൽ നല്ല ദൂരമുള്ളതിനാൽ ജീവനക്കാർക്ക് രണ്ടിടത്തുമെത്തി ചികിത്സ നൽകാനുമാവില്ല. പ്രധാന റോഡിൽനിന്ന്​ ആശുപത്രിയിലേക്കുള്ള റോഡ്​ നന്നാക്കാത്തതിലും പ്രതിഷേധമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story