Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസെൽ-ബി നിർത്തലാക്കരുത്...

സെൽ-ബി നിർത്തലാക്കരുത് ​-എൻ.ജി.ഒ അസോസിയേഷൻ

text_fields
bookmark_border
പീരുമേട്: പട്ടികജാതി-വർഗ സംവരണ അട്ടിമറി കണ്ടെത്താനുള്ള പൊതുഭരണ വകുപ്പിലെ എംപ്ലോയ്​മെന്റ് സെല്‍-ബി നിര്‍ത്തലാക്കിയ നടപടി പിൻവലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഉദയസൂര്യൻ. സര്‍ക്കാര്‍ സർവിസില്‍ പട്ടികജാതി-വര്‍ഗ പ്രാതിനിധ്യം പരിശോധിക്കാനും സ്പെഷല്‍ റിക്രൂട്​മെന്റ് നടപടികള്‍ കാര്യക്ഷമമാക്കാനുമായി രൂപവത്​കരിച്ചതാണ്​ സെൽ. 89 സർക്കാർ വകുപ്പുകളിലായി പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് കിട്ടേണ്ട തസ്തികകൾ സംവരണം ചെയ്ത്​ നിയമനനടപടികൾ പൂർത്തിയാക്കുന്നത്​ സെല്‍ 'ബി'യായിരുന്നു. പ്രത്യേക റിക്രൂട്​മെന്‍റ്​ പരിശോധിക്കുന്ന വിഭാഗം നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിനും വകുപ്പുമന്ത്രിക്കും നിവേദനം നൽകിയതായും ഉദയസൂര്യൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story