Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:28 AM IST Updated On
date_range 1 Feb 2022 5:28 AM ISTകാലാവധി കഴിഞ്ഞിട്ടും പ്രസിഡന്‍റ് മാറിയില്ല: കുടയത്തൂരിൽ കോൺഗ്രസ് അവിശ്വാസത്തിന്
text_fieldsbookmark_border
രാജിവെക്കുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നതായി കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജെ. ജേക്കബ് കാഞ്ഞാർ: കാലാവധി പൂർത്തിയായിട്ടും കുടയത്തൂർ പഞ്ചായത്തു പ്രസിഡൻറ് രാജിവെക്കാത്തത്തിൽ യു.ഡി.എഫിൽ കടുത്ത ഭിന്നത. മുന്നണിയിലെ ധാരണപ്രകാരമുള്ള കാലാവധിയായ ഒരുവർഷം കഴിഞ്ഞിട്ടും കേരള കോൺഗ്രസ് അംഗമായ പ്രസിഡന്‍റ് ഉഷ വിജയൻ രാജിവെക്കാൻ തയാറാകുന്നില്ല. പ്രസിഡന്‍റ് സ്ഥാനം ആദ്യ ഒരുവർഷം കേരള കോൺഗ്രസിനും തുടർന്നു നാലുവർഷം കോൺഗ്രസിനും എന്നായിരുന്നു ധാരണ. 2020 ഡിസംബർ 30നാണ് ഭരണസമിതി അധികാരമേറ്റത്. കഴിഞ്ഞ ഡിസംബറിൽ ധാരണപ്രകാരം ഒരുവർഷം പൂർത്തിയായെങ്കിലും ഒരുമാസം കൂടി സാവകാശം ചോദിച്ച് വാങ്ങിയിരുന്നു. ആ കാലവധിയും തിങ്കളാഴ്ച അവസാനിച്ചെങ്കിലും രാജിവെച്ചിട്ടില്ല. കക്ഷിനില: യു.ഡി.എഫ്- കോൺഗ്രസ് നാല്, മുസ്ലിം ലീഗ് ഒന്ന്, കേരള കോൺഗ്രസ് ഒന്ന്. എൽ.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളുണ്ട്. പ്രസിഡന്‍റും യു.ഡി.എഫിലെ മറ്റ് അംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പ്രസിഡന്‍റ് ഇടതുപക്ഷത്തിന് ഒപ്പമാണെന്ന ആക്ഷേപം യു.ഡി.എഫ് അംഗങ്ങൾക്കിടയിൽ തന്നെയുണ്ട്. പ്രതിസന്ധി കടുത്താൽ പ്രസിഡന്‍റിനെതിരെ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവരുമെന്ന് ഉറപ്പാണ്. ബി.ജെ.പി, യു.ഡി.എഫിന് ഒപ്പംനിന്നാൽ അവിശ്വാസം പാസാവുകയും പ്രസിഡന്‍റ് പദവിയിൽനിന്ന് ഉഷ വിജയൻ പുറത്താവുകയും ചെയ്യും. കഴിഞ്ഞ ദിവസം വാത്തിക്കുടി പഞ്ചായത്തിൽ കേരള കോൺഗ്രസ് പ്രസിഡന്‍റ് ധാരണ പാലിക്കാതെ ഇടതുപക്ഷത്തിന് ഒപ്പം ചേർന്നിരുന്നു. ഇതേ അവസ്ഥ കുടയത്തൂരിലും ഉണ്ടാവുമൊ എന്ന് സംശയം ഉയർന്നിട്ടുണ്ട്. ജനുവരി 31ന് പ്രസിഡന്‍റ് രാജിവെക്കുമെന്ന് കേരള കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നു. നടപടി നീളുന്ന പക്ഷം അവിശ്വാസ പ്രമേയം ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഫ്രാൻസിസ് പറഞ്ഞു. രാജിവെക്കുന്നത് സംബന്ധിച്ച് ചർച്ച നടക്കുന്നതായി കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജെ. ജേക്കബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story