Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിഷ്ണുവിന്...

വിഷ്ണുവിന് ജീവിതത്തിലേക്ക് മടങ്ങാന്‍ സഹായം വേണം

text_fields
bookmark_border
വിഷ്ണുവിന് ജീവിതത്തിലേക്ക് മടങ്ങാന്‍ സഹായം വേണം
cancel
നെടുങ്കണ്ടം: വൈദ്യുതാഘാതമേറ്റ് രണ്ടാംനിലയില്‍നിന്ന്​ താഴെവീണ് കഴുത്തൊടിഞ്ഞ യുവാവ് തുടര്‍ച്ചികിത്സക്കായി സഹായം തേടുന്നു. മുണ്ടിയെരുമ ദേവഗിരി മാവോലില്‍ പെയിന്‍റിങ്​ തൊഴിലാളിയായ വിഷ്ണുവാണ് അടിയന്തര ശസ്​ത്രക്രിയ നടത്താന്‍ പണത്തിനായി സുമനസ്സുക​ളെ കാത്തിരിക്കുന്നത്. വെല്‍ഡിങ്, പെയിന്‍റിങ്​ തൊഴില്‍ ചെയ്ത് ഉപജീവനം കഴിഞ്ഞിരുന്ന വിഷ്ണു കായംകുളം കറ്റാനത്ത് വീട് പെയിന്‍റിങ്ങിനിടെയായിരുന്നു അപകടം. വീടിന്‍റെ വയറിങ്ങിലെ അപാകത മൂലം രണ്ടാംനിലയില്‍നിന്ന്​ ഷോക്കേറ്റ് താഴേക്കുവീണ് കഴുത്തിലെ അസ്തിക്ക് പൊട്ടലുണ്ടാകുകയും കോട്ടയം മെഡിക്കല്‍ കോളജിലും തുടർന്ന്​ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്. പിതാവ് ജയരാജന്‍ വര്‍ഷങ്ങളായി ഹൃദ്രോഗിയാണ്. മാതാവ് ലേഖയാണ് വിഷ്ണുവിനൊപ്പം ആശുപത്രിയിൽ കഴിയുന്നത്. പട്ടയംപോലുമില്ലാത്ത 10 സെന്‍റ്​ ഭൂമിയിലാണ് കഴിയുന്നത്​. പ്രദേശവാസികളുടെയും നാട്ടുകാരുടെയും സഹായംകൊണ്ടാണ് നാളിതുവരെ ചികിത്സിച്ചത്. ഇനിയും ഭീമമായ തുക ആവശ്യമായതിനാല്‍ സ്‌റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ നെടുങ്കണ്ടം ശാഖയിൽ പിതാവിന്‍റെ പേരില്‍ അക്കൗണ്ട് തുറന്നു. ജയരാജന്‍, സ്‌റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ, അക്കൗണ്ട് നമ്പര്‍ 67028784258, നെടുങ്കണ്ടം ബ്രാഞ്ച്, ഐ.എഫ്.എസ്.സി-SBIN0070216. ​ഫോൺ: 9961147813. --------- idl ndk വിഷ്ണു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story