Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 5:33 AM IST Updated On
date_range 31 Jan 2022 5:33 AM ISTഭാര്യയെ വെട്ടിയ കേസിൽ എട്ടുവർഷത്തിനുശേഷം അറസ്റ്റ്
text_fieldsbookmark_border
എരുമേലി: ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചശേഷം ഒളിവിൽപോയ പ്രതി എട്ടുവർഷത്തിനുശേഷം പൊലീസ് പിടിയിൽ. പാക്കാനം സ്വദേശി ദയാഭവനിൽ വിജയാനന്ദനാണ് (58) പിടിയിലായത്. മൂലമറ്റം അറയാനിപ്പാറയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ആൽബിൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി മറ്റൊരു വിവാഹം കഴിച്ച് മൂലമറ്റത്ത് താമസിക്കുകയായിരുന്നു. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ കഴുത്തിൽ വെട്ടി പരിക്കേൽപിച്ചശേഷം വിജയാനന്ദൻ ഒളിവിൽപോയി. വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ നാലുവർഷങ്ങൾക്ക് മുമ്പ് ഇയാൾ ആൾമാറാട്ടം നടത്തി വികലാംഗയായ സ്ത്രീയെ വിവാഹംകഴിച്ച് മൂലമറ്റത്ത് താമസമാക്കി. എരുമേലി എസ്.എച്ച്.ഒ എം. മനോജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സി.പി.ഒമാരായ എം. മനോജ്കുമാർ, സതീശ്, ജോബി സെബാസ്റ്റ്യൻ എന്നിവർ മൂലമറ്റത്തെത്തി പിടികൂടുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
