Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 5:33 AM IST Updated On
date_range 31 Jan 2022 5:33 AM ISTകോവിഡ് ബാധിതൻ ആശുപത്രിയിൽനിന്ന് ഇറങ്ങിപ്പോയി
text_fieldsbookmark_border
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്നും കോവിഡ് ബാധിതൻ രാത്രി ഇറങ്ങിപ്പോയി. ചുരുളിക്കോട് സ്വദേശിയായ മധ്യ വയസ്കനാണ് ഞായറാഴ്ച രാത്രി ആരോടും പറയാതെ സ്‍ഥലം വിട്ടത്. ഉടൻ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അന്വേഷിച്ച് ചെന്നപ്പോൾ ഇദ്ദേഹം വീട്ടിലുണ്ടായിരുന്നു. ആശുപത്രിയിൽ കഴിയാൻ ബുദ്ധിമുട്ടായതിനാൽ അവിടെനിന്നും പോന്നതെന്നാണ് ഇയാൾ പറഞ്ഞത്. ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ച് പൊലീസ് മടങ്ങി. കോവിഡ് ചികിത്സയിൽ കഴിയുന്ന പലരും ചായ കുടിക്കാനും മറ്റുമായി പുറത്തിറങ്ങുന്നത് പതിവാണെന്നും പറയുന്നു. പഴയതുപോലെ കർശന നിയന്ത്രണങ്ങളൊന്നും ഇപ്പോൾ ആശുപത്രിയിൽ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story