Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 5:32 AM IST Updated On
date_range 31 Jan 2022 5:32 AM ISTചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; തലനാരിഴക്ക് രക്ഷപ്പെട്ട് ഹോംസ്റ്റേ നടത്തിപ്പുകാരൻ
text_fieldsbookmark_border
മൂന്നാർ: ചിന്നക്കനാൽ മില്ലേനിയം കോളനിയിൽ തങ്കത്തിന്‍റെ വീട് ശനിയാഴ്ച്ച രാത്രി കാട്ടാന തകർത്തു. വീട് കുലുങ്ങുന്നത് അറിഞ്ഞ വീട്ടുകാർ ഒരുമുറിയിൽ കയറി ഒളിച്ചു. അൽപനേരം അവിടെനിന്ന ആന വീടിന്‍റെ ചാർത്ത് തകർക്കുകയും ഭിത്തിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തശേഷമാണ് മടങ്ങിയത്. ഒരാഴ്ചയായി മേഖലയിൽ നിലയുറപ്പിച്ച എട്ട് ആനകളടങ്ങുന്ന കൂട്ടമാണ് നാട്ടുകാർക്ക് ഭീഷണിയായത്. തൊട്ടടുത്ത ഹോംസ്റ്റേ നടത്തിപ്പുകാരൻ അശോകനെ ആക്രമിച്ചു. ഗേറ്റ് തകർത്ത ആന തുമ്പിക്കൈകൊണ്ട് അശോകനെ ചുറ്റിപ്പിടിച്ചെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. ദിവസങ്ങളായി പ്രദേശത്ത് ആനകൾ നാശനഷ്ം വരുത്തുന്ന വിവരം അറിയിച്ചിട്ടും വനംവകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ----- ചിത്രം 1 കാട്ടാന തകർത്ത ചിന്നക്കനാൽ മില്ലേനിയം കോളനിയിൽ തങ്കത്തിന്‍റെ വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
