Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുതുപ്പള്ളിയിൽ...

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക്​ സ്വീകരണം; പുഷ്പകിരീടം അണിയിച്ച്​ പ്രവർത്തകർ

text_fields
bookmark_border
തനിക്കെതിരെ ആരോപണങ്ങളെയെല്ലാം നിയമനടപടികളിലൂടെ നേരിട്ടതായി ഉമ്മൻ ചാണ്ടി കോട്ടയം: അപകീർത്തിക്കേസിലെ അനുകൂല കോടതിവിധിക്ക്​ പിന്നാലെ പുതുപ്പള്ളിയിലെത്തിയ ഉമ്മൻ ചാണ്ടിക്ക്​ കോൺഗ്രസ്​ പ്രവർത്തകരുടെ വൻ സ്വീകരണം. ഹാരമിട്ടും പുഷ്പകിരീടം അണിയിച്ചുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വി.എസ്. അച്യുതാനന്ദനെതിരായ അപകീർത്തിക്കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി കഴിഞ്ഞദിവസം വിധിവന്നിരുന്നു. സോളാർ വിവാദവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദൻ നടത്തിയ അപകീർത്തികരമായ പ്രസ്‌താവനയുമായി ബന്ധപ്പെട്ടായിരുന്നു കേസ്​. ഇതിനുശേഷമുള്ള പുതുപ്പള്ളിയിലേക്കുള്ള ആദ്യവരവാണ്​ പ്രവർത്തകൾ ആഘോഷമാക്കിയത്​. മുഖ്യമന്ത്രിയായിരുന്നപ്പോൾ തനിക്കെതിരെ പല ആരോപണങ്ങളുണ്ടായെങ്കിലും നിയമനടപടികളിലൂടെ എല്ലാറ്റിനെയും നേരിട്ടെന്നും എല്ലാ കേസുകളിലും അനുകൂലമായ വിധിയാണുണ്ടായെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മടിയിൽ കനമില്ലാത്തതിനാൽ ഭയപ്പെട്ടില്ല. വി.എസിന്​ അപ്പീൽ പോകാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോഷി ഫിലിപ്, ബാബു കെ.കോര, എം.പി. സന്തോഷ് കുമാർ, ജോണി ജോസഫ്, അഡ്വ. സിബി ചേനപ്പാടി, സാബു പുതുപ്പറമ്പിൽ, നിബു ജോൺ, ഷിൻസ് പീറ്റർ, സണ്ണി പാമ്പാടി, ഒ.സി. ജേക്കബ്, കെ.ബി. ഗിരീശൻ, തോമസ് ചെറിയാൻ, ജെസിമോൾ മനോജ്, കെ.കെ. രാജു, മോനിച്ചൻ കിഴക്കേടം, സാം കെ.വർക്കി എന്നിവർ ​നേതൃത്വം നൽകി. KTL OC PUTHUPALLY സോളാർ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ അനുകൂല കോടതി വിധിക്കുശേഷം പുതുപ്പള്ളിയിലെത്തിയ ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് പ്രവർത്തകൻ പുഷ്പകിരീടം അണിയിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story