Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 5:31 AM IST Updated On
date_range 31 Jan 2022 5:31 AM ISTഔഷധഗുണവുമായി ദന്തപ്പാല എണ്ണ; ആവശ്യക്കാരേറെ
text_fieldsbookmark_border
കോന്നി: കോന്നി ഇക്കോടൂറിസം സൻെററിലെ വനശ്രീ ഇക്കോഷോപ്പില്‍ വില്‍ക്കുന്ന ദന്തപ്പാല എണ്ണക്ക് ആവശ്യക്കാരേറെ. ത്വഗ്രോഗങ്ങള്‍ക്ക് ഉത്തമ ഔഷധമാണ് ദന്തപ്പാല. 1200 മീറ്റര്‍ വരെ ഉയരമുള്ള ഇല പൊഴിയുന്ന ശുഷ്ക -ആര്‍ദ്ര വനങ്ങളിലെ ചെറിയ മരമാണ് അപ്പോസൈനേസി സസ്യകുലത്തില്‍ പെട്ട ദന്തപ്പാല. ഗന്ധപ്പാല, വെട്ടുപാല, വെണ്‍പാല, അയ്യപ്പാല എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ആയുര്‍വേദ മരുന്നുകളില്‍ സോറിയാസീസ് രോഗത്തിന് മികച്ച ഔഷധമായി ദന്തപ്പാലയെ ഉപയോഗിച്ചുവരുന്നു. ത്വഗ്രോഗത്തിന് മാത്രമല്ല പല്ല് വേദനക്കും ദന്തപ്പാല ഇല ഉപയോഗിക്കുന്നുണ്ട്. അഞ്ച് മുതല്‍ 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ദന്തപ്പാലയുടെ ഇലയിലും തണ്ടിലും വെള്ളക്കറയുണ്ട്. തടിക്ക് വെണ്ണ നിറവും. വിവിധ വലുപ്പത്തിലാണ് ഇലകള്‍. നൂറ് മില്ലിക്ക് 80 രൂപ നിരക്കിലാണ് വനശ്രീ ഇക്കോഷോപ്പില്‍ ഇത് വിറ്റഴിക്കുന്നത്. ദന്തപ്പാലയുടെ ഇല ഇരുമ്പ് ഉപയോഗിക്കാതെ മുറിച്ചെടുത്ത് പിച്ചി ചെറുതാക്കി സമം വെളിച്ചെണ്ണ ചേര്‍ത്ത് മണ്‍ചട്ടിയിലാക്കി ഏഴുദിവസം സൂര്യ പ്രകാശമേല്‍പ്പിക്കണം. ഏഴുദിവസമാകുമ്പോള്‍ കടും ചുവപ്പ് നിറമാകുന്ന എണ്ണ അരിച്ച് എടുക്കുകയാണ് ചെയ്യുന്നത്. ഇലയും തോലും ചേര്‍ത്ത് കഷായം വെച്ച് കഴിച്ചാല്‍ വയറുവേദന, അതിസാരം, പനി എന്നിവക്കും ഉത്തമമാണ്. കോന്നി ഇക്കോ ടൂറിസം സൻെററിൽ തയ്യാർ ചെയ്യൂന്ന ദന്തപ്പാല എണ്ണക്ക് ആവശ്യക്കാർ എറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story