Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 5:28 AM IST Updated On
date_range 31 Jan 2022 5:28 AM ISTവന്യമൃഗശല്യം; നേര്യമംഗലം വനമേഖലയില്‍ വഴിവിളക്ക് സ്ഥാപിക്കണം
text_fieldsbookmark_border
-അധികൃതർ അറിയാൻ– സ്ലഗ് ഉപയോഗിക്കുമല്ലോ............ അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ രാത്രികാല വഴിവിളക്കുകള്‍ സ്ഥാപിച്ചാൽ കൂടുതൽ സുരക്ഷിത യാത്രയൊരുക്കാം. മുന്‍കാലങ്ങളെ അപേക്ഷിച്ച് വാളറക്കും നേര്യമംഗലം പാലത്തിനുമിടയിലെ വനമേഖലയില്‍ രാത്രി കാട്ടാനയുടെ അടക്കം സാന്നിധ്യമുണ്ട്. ഇത് ദേശീയപാതയിലൂടെയുള്ള രാത്രിയാത്ര കൂടുതല്‍ ദുഷ്‌കരമാക്കുന്നു. വലിയ കൊക്കയുടെ സമീപത്തുകൂടിയാണ് പലഭാഗത്തും പാത കടന്നുപോകുന്നത്. ചിലയിടങ്ങളിലെ വീതി കുറവും വെല്ലുവിളി ഉയര്‍ത്തുന്നു. അപകട സാധ്യതയേറിയ ഇടങ്ങളില്‍ സോളാര്‍ വഴിവിളക്കുകള്‍ പ്രയോജനകരമാകും. വാളറ മുതല്‍ നേര്യമംഗലം വരെ വനമേഖല പിന്നിടുവാന്‍ അരമണിക്കൂറോളം സമയം ആവശ്യമാണ്. വിനോദസഞ്ചാരികളുടെ തിരക്കൊഴിയുന്ന ദിവസങ്ങളില്‍ നേര്യമംഗലം വനമേഖലയിലൂടെയുള്ള രാത്രി യാത്ര ഒറ്റപ്പെട്ടതാകും. വഴി പരിചിതമല്ലാതെത്തുന്ന വിനോദസഞ്ചാര വാഹനങ്ങളടക്കം രാത്രി അപകടത്തില്‍പ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപകട സാധ്യതയേറിയ പാതയെന്ന നിലയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കപ്പെട്ടാല്‍ രാത്രി പാതയുടെ ദിശ കൂടുതല്‍ വ്യക്തമാകുന്നതിനും വന്യജീവികളുടെ സാന്നിധ്യമുണ്ടെങ്കില്‍ വേഗത്തില്‍ തിരിച്ചറിയുന്നതിനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. ------- idl adi 2 nh issue ചിത്രം: നേര്യമംഗലം വനമേഖലയിലൂടെ കടന്നുപോകുന്ന പാത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
