Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2022 5:28 AM IST Updated On
date_range 31 Jan 2022 5:28 AM ISTവൈദ്യുതിയും കുടിവെള്ളവും ഇല്ല; അംഗൻവാടി അവഗണനയിൽ
text_fieldsbookmark_border
കട്ടപ്പന: വൈദ്യുതിയും കുടിവെള്ളവും ഇല്ലാതെ കട്ടപ്പന നഗരത്തിലെ 145ാം നമ്പർ അംഗൻവാടി പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമോയെന്ന ആശങ്കയിൽ. കട്ടപ്പന ടി.ബി ജങ്ഷനിൽ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടത്തിലാണ് 2013 മുതൽ അംഗൻവാടി പ്രവർത്തിക്കുന്നത്. ഇവിടെ വൈദ്യുതിയോ കുടിവെള്ളമോ എത്തിക്കാനോ കെട്ടിടത്തിലെ അറ്റകുറ്റപ്പണി പൂർത്തീകരിക്കാനോ പി.ഡബ്ല്യു.ഡി അധികൃതർ തയാറായിട്ടില്ല. വൈദ്യുതി കണക്ഷനുള്ള കെട്ടിടത്തിലേക്ക് മാറുകയോ ഇപ്പോഴുള്ള കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയോ ചെയ്യണമെന്ന് ശിശുവികസന പ്രോജക്ട് ഓഫിസർ അംഗൻവാടി വർക്കർക്ക് നിർദേശം നൽകിക്കഴിഞ്ഞു. എന്നാൽ, സർക്കാർ ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ കെട്ടിടത്തിൽ വൈദ്യുതി നൽകാൻ കഴിയൂവെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ ആദ്യം മുതലുള്ള നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അംഗൻവാടി വർക്കർ എം.ആർ ഷിജി കലക്ടർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് അംഗൻവാടി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വയറിങ് നടത്തി വൈദ്യുതി നൽകാൻ പി.ഡബ്ല്യു.ഡി ഇലക്ട്രിൽ വിഭാഗം എൻജിനീയർക്ക് ജില്ല ഭരണകൂടം നിർദേശവും നൽകി. എന്നാൽ, നടപടി എങ്ങുമെത്തിയില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. കട്ടപ്പനയുടെ പരിസരപ്രദേശങ്ങളിലെ സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന അമ്മമാർ, തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരുടെ മക്കളാണ് അംഗൻവാടിയിൽ പഠിക്കാൻ എത്തുന്നത്. മറ്റൊരു കെട്ടിടം നോക്കിയാലും ഭീമമായ വാടക നൽകേണ്ടിവരും. ഇത്ര വലിയ വാടക നൽകാൻ ഐ.സി.ഡി.എസും തയാറല്ല. --------- ഫോട്ടോ. വൈദ്യുതിയും കുടിവെള്ളവുമില്ലാത്ത കട്ടപ്പനയിലെ 145ാം നമ്പർ അംഗൻവാടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
