Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗംഭീരം കോട്ടപ്പാറയുടെ...

ഗംഭീരം കോട്ടപ്പാറയുടെ ഉദയാസ്മതന കാഴ്ച്കള്‍

text_fields
bookmark_border
ഗംഭീരം കോട്ടപ്പാറയുടെ ഉദയാസ്മതന കാഴ്ച്കള്‍
cancel
അടിമാലി: സഞ്ചാരികള്‍ ധാരാളമായി എത്തിയ കോട്ടപ്പാറയുടെ പച്ചപ്പ് വേനല്‍ കവര്‍ന്നെടുത്തെങ്കിലും ഇവിടുത്തെ ഉദയവും അസ്തമയവും സമ്മാനിക്കുന്ന കാഴ്ച്കള്‍ കാണാനെത്തുന്നവർ കുറവല്ല. പ്രഭാതങ്ങളില്‍ കോട്ടപ്പാറ നല്‍കുന്ന കാറ്റും കാഴ്ച്യും മനസ്സിനെ വല്ലാതെ കുളിര്‍പ്പിക്കും​. പുല്‍മേടുകളെ പുതഞ്ഞ് കോടമഞ്ഞ് അകലുന്നതോടെ വിദൂരക്കാഴ്ച്കളൊന്നൊന്നായി തെളിഞ്ഞുവരും. ആകാശത്താകെ ചെഞ്ചായം വീശുന്ന കോട്ടപ്പാറയിലെ സായാഹ്ന കാഴ്ച്ചകള്‍ക്കും വല്ലാത്ത സൗന്ദര്യമുണ്ട്. സമീപ പട്ടണമായ അടിമാലിയുടെയും ഇതര മലയോര ഗ്രാമങ്ങളുടെയും വിദൂര ദൃശ്യം ഈ മലമുകളില്‍നിന്ന് കാറ്റേറ്റ് കണ്ടാസ്വദിക്കാം. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍നിന്ന്​ കല്ലാര്‍ കുരിശുപാറ വഴിയാണ് കോട്ടപ്പാറയിലേക്കുള്ള യാത്ര. വേനല്‍ച്ചൂടടങ്ങി പുതുമഴ പെയ്യുന്നതോടെ കോട്ടപ്പാറ വീണ്ടും ഹരിതാഭമാകും. കൊവിഡ് ആശങ്കയെ തുടര്‍ന്ന് കോട്ടപ്പാറയിലേക്കും സഞ്ചാരികള്‍ വിരളമായേ ഇപ്പോള്‍ എത്തുന്നുള്ളു. ------- idl adi 1 cottapara ചിത്രം: കോട്ടപ്പാറയില്‍നിന്നുള്ള ഒരു സായാഹ്ന കാഴ്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story