Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡ് വക്കിലെ മണ്ണ്...

റോഡ് വക്കിലെ മണ്ണ് ഒലിച്ചുപോയി; അപകടമേഖലയിൽ റിബൺ കെട്ടി അധികൃതർ

text_fields
bookmark_border
റോഡ് വക്കിലെ മണ്ണ് ഒലിച്ചുപോയി;  അപകടമേഖലയിൽ റിബൺ കെട്ടി അധികൃതർ
cancel
മൂലമറ്റം: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ അറക്കുളം ആഡിറ്റ് കവലക്ക് സമീപം മണ്ണ്​ ഒലിച്ചുപോയി റോഡ്​ അപകടാവസ്ഥയിൽ. കഴിഞ്ഞ വർഷകാലത്തിൽ റോഡുവക്കിലെ മണ്ണ് ഒലിച്ചുപോയതാണ്. റോഡിൽ വീതിക്കുറവുള്ള ഭാഗമാണിത്. ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വളവിൽ എതിർദിശയിൽ ഒരുവാഹനം വന്നാൽ അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്. ഇവിടെ 25 അടിയിലേറെ താഴ്ചയുള്ള കൊക്കയാണ്. ഇവിടെ അപകടസൂചന പോലും വെക്കാതെ ചെറിയ ഒരു റിബൺ മാത്രമാണ് കെട്ടിയിരിക്കുന്നത്. എത്രയും വേഗം സൂചന ബോർഡ് സ്ഥാപിക്കുകയും റോഡിന്‍റെ സംരക്ഷണഭിത്തി കെട്ടി അപകടാവസ്ഥ ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. tdl mltm 3 തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ അറക്കുളം ഓഡിറ്റ് കവലക്ക് സമീപം മണ്ണ് ഒലിച്ചുപോയി അപകടാവസ്ഥയിലായ ഭാഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story