Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 5:33 AM IST Updated On
date_range 30 Jan 2022 5:33 AM ISTപെരുന്തേനീച്ച ആക്രമണം; അഞ്ചുപേർക്ക് കുത്തേറ്റു
text_fieldsbookmark_border
മൂലമറ്റം: കപ്പ വാട്ടുന്നതിനിടെ പെരുന്തേനീച്ചയുടെ കുത്തേറ്റ് അഞ്ചുപേർക്ക് പരിക്ക്. കൂവപ്പള്ളി എസ് വളവിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നെല്ലിപ്പിള്ളിൽ ജോർജ് (ബാബു -55), സഹോദരൻ ബിജു (52), ഇഞ്ചിമാക്കൽ സാബു (55), ഭാര്യ മോളി (50), മേലേടത്ത് എം.വി. ജോസഫ്(55) എന്നിവർക്കാണ് പരിക്കേറ്റത്. സമീപത്തെ മരത്തിൽ ഉണ്ടായിരുന്ന പെരുംതേനീച്ചയുടെ കൂട് ശ്രദ്ധയിൽ പെട്ടിരുന്നില്ല. പരിക്കേറ്റവർ മൂലമറ്റം ബിഷപ് വയലിൽ ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ മോളിക്കാണ് കൂടുതൽ കുത്തേറ്റത്. ഈച്ചയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടിയെങ്കിലും ഇടക്ക് വീണുപോയ മോളിയെ ഈച്ച പൊതിഞ്ഞു. ഇതിനിടെ ബിജുവാണ് ഇവരെ രക്ഷിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ബിജുവിന്‍റെ കണ്ണിനകത്ത് ഈറ്റ്ച്ചയുടെ കുത്തേ കാഴ്ചക്ക് മങ്ങൽ അനുഭവപ്പെടുന്നുണ്ട്. വൈകുന്നേരത്തോടെ എല്ലാവരും ആശുപത്രിവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story