Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കി ബ്ലോക്ക്​...

ഇടുക്കി ബ്ലോക്ക്​ പഞ്ചായത്തിൽ ആൻസി പ്രസിഡന്‍റാകും

text_fields
bookmark_border
ചെറുതോണി: ഇടുക്കി ബ്ലോക്ക്​ പഞ്ചായത്തിൽ കോൺഗ്രസിലെ ആൻസി തോമസ് പ്രസിഡന്‍റാകും. ഇവർ മുൻ വാഴത്തോപ്പ് പഞ്ചായത്തു പ്രസിഡന്‍റാണ്​. ഫെബ്രുവരി ഏഴിനാണ്​ തെരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്‍റ്​ രാജി ചന്ദ്രൻ രാജിവെച്ച ഒഴിവിലാണ്​ ​തെരഞ്ഞെടുപ്പ്. ഇടുക്കി ബ്ലോക്ക്​ പഞ്ചായത്ത്​ ഭരണം യു.ഡി.എഫിനാണ്. ഇത്തവണ പ്രസിഡന്‍റ്​ സ്ഥാനത്തേക്ക് കോൺഗ്രസിലെ രാജി ചന്ദ്രനും ആൻസി തോമസും അവകാശവാദമുന്നയിച്ചതോടെ ഗ്രൂപ്പ് സമവായത്തിലൂടെ ആദ്യ ഒരുവർഷം രാജി ചന്ദ്രന്​ നൽകി. ആകെ 13 സീറ്റാണുള്ളത്. യു.ഡി.എഫിൽ കക്ഷിനില: കോൺഗ്രസ് അഞ്ച്​, കേരള കോൺഗ്രസ്​ രണ്ട്​. ഇടതിൽ സി.പി.എം രണ്ട്​, കേരള കോൺഗ്രസ് മാണി രണ്ട്​, സി.പി.ഐ ഒന്ന്, എൻ.സി.പി ഒന്ന്​. വൈസ് പ്രസിഡന്‍റ്​ സ്ഥാനം കേരള കോൺഗ്രസിനാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story