Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 5:28 AM IST Updated On
date_range 30 Jan 2022 5:28 AM ISTഅടിമാലിയിൽ നിരീക്ഷണ കാമറ സജ്ജം; ട്രയൽ റൺ തുടങ്ങി
text_fieldsbookmark_border
അടിമാലി: ടൗണ്‍ മേഖലയിൽ ജനകീയ പങ്കാളിത്തത്തോടെ പൊലീസും പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ പൂർത്തിയായി. ട്രയൽ റൺ തുടങ്ങി. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയാണ് കാമറകൾ സ്ഥാപിച്ചത്. ജില്ലയിൽ 18 പഞ്ചായത്തുകളിലും 12 പൊലീസ് സ്റ്റേഷൻ പരിധികളിലും കാമറ സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രാഥമിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് സംസ്ഥാനത്താകമാനം ജനകീയ പങ്കാളിത്തത്തോടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് പൊലീസ് തുടക്കംകുറിച്ചത്. അടിമാലി ടൗണിൽ 15 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ടൗൺ മേഖലയിൽ 32 കാമറകളാണ് സ്ഥാപിക്കുന്നത്. അടിമാലി പഞ്ചായത്ത്, വ്യാപാരികൾ, ജനമൈത്രി പൊലീസ് എന്നിവർ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. രാത്രിയിലും ദൃശ്യങ്ങൾ വ്യക്തമാകുന്ന തരത്തിൽ ആധുനിക രീതിയിലുള്ള കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. അടിമാലി ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചാവും കണ്‍ട്രോള്‍ റൂം പ്രവർത്തിക്കുക. ചിത്രം: അടിമാലി ടൗണിലെ നിരീക്ഷണ കാമറകളുടെ ട്രയൽ റൺ നടത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
