Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗിരിവര്‍ഗ സംരക്ഷണസമിതി...

ഗിരിവര്‍ഗ സംരക്ഷണസമിതി പ്രതിഷേധിച്ചു

text_fields
bookmark_border
ഇടുക്കി: അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ച്​ കൊന്നവര്‍ക്കെതിരെ കോടതിയില്‍ കേസ് വാദിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന്​ കേരള ഗിരിവര്‍ഗ സംരക്ഷണസമിതി. പാവപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും അത്താണിയാണെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതുസര്‍ക്കാറിന്‍റെ നിരുത്തരവാദ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുകയോ അല്ലെങ്കില്‍ കേസ്​ സി.ബി.ഐയെ ഏൽപിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. രവീന്ദ്രന്‍, ആർ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കാർഷിക വായ്പകൾ പുതുക്കുന്ന തീയതി ബാങ്കുകൾ മുൻകൂട്ടി അറിയിക്കണം -ഫാം ഫെഡ് തൊടുപുഴ: കാർഷിക വായ്പകൾ പുതുക്കുന്ന തീയതി മുൻകൂട്ടി അറിയിക്കാൻ ദേശസാത്​കൃത ബാങ്കുകൾക്ക് നിർദേശം കൊടുക്കണമെന്നും വായ്പ എഗ്രിമെന്‍റ്​ ഫോമുകളിൽ മലയാളവും ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഫാർമേഴ്സ്​ ക്ലബ് ഫെഡറേഷൻ (ഫാംഫെഡ്​) രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി, റിസർവ് ബാങ്ക് ഗവർണർ, നബാർഡ് ചെയർമാൻ, ലീഡ് ബാങ്ക് കൺവീനർ എന്നിവർക്ക് പരാതി നൽകി. കാർഷിക വായ്പകൾ പുതുക്കുന്ന തീയതി ബാങ്കുകൾ മുൻകൂട്ടി അറിയിക്കാത്തതിനാൽ പുതുക്കുമ്പോൾ ഇരട്ടി പലിശ കൊടുക്കേണ്ടിവരുന്ന സാഹചര്യം നിലവിലുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയെന്ന് അറിയിപ്പ് ലഭിച്ചതായി ഫാംഫെഡ് കോഓഡിനേറ്റർ അഡ്വ. ജോൺ വിച്ചാട്ട്, പ്രസിഡന്‍റ്​ ടോം ചെറിയാൻ, സെക്രട്ടറി സോണി കിഴക്കേക്കര എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story