Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎം.ഇ.എസ് സ്മരണിക...

എം.ഇ.എസ് സ്മരണിക പ്രകാശനം ചെയ്തു

text_fields
bookmark_border
തൊടുപുഴ: ഇടുക്കിയുടെ സുവര്‍ണ ജൂബിലിയോട്​ അനുബന്ധിച്ച് എം.ഇ.എസ് ജില്ല കമ്മിറ്റി ഒരുക്കിയ സ്മരണിക 'മൈൽ സ്​റ്റോൺ' സംസ്ഥാന പ്രസിഡന്‍റ്​ ഡോ. പി.എ. ഫസല്‍ ഗഫൂര്‍ പ്രകാശനം ചെയ്തു. സംസ്ഥാന എക്‌സി. അംഗം വി.എം. അബ്ബാസ് ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി പ്രഫ. പി.ഒ.ജെ ലബ്ബ, സെക്രട്ടറി സി.ടി. സക്കീര്‍ ഹുസൈന്‍, ട്രഷറര്‍ പ്രഫ. കടവനാട് മുഹമ്മദ്, ജില്ല സെക്രട്ടറി ബാസിത് ഹസന്‍ എന്നിവർ സംബന്ധിച്ചു. ചിത്രം - TDL MES എം.ഇ.എസ് ജില്ല കമ്മിറ്റി ഒരുക്കിയ സ്മരണിക സംസ്ഥാന പ്രസിഡന്‍റ്​ ഡോ. പി.എ. ഫസല്‍ ഗഫൂര്‍ പ്രകാശനം ചെയ്യുന്നു നന്മ കലാസാഹിത്യവേദി തൊടുപുഴ: നന്മ കലാസാഹിത്യവേദി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 19 അംഗ സംസ്ഥാന എക്സിക്യൂട്ടിവും 53 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: ജോര്‍ജ്​ അമ്പഴം (പ്രസി), ടോമി തീവള്ളി (വര്‍ക്കിങ്​ പ്രസിഡന്‍റ്), കെ.കെ. ഷാജി(സെക്രട്ടറി), ജോസുകുട്ടി വാണിയപ്പുരക്കല്‍ (ട്രഷ), സുനില്‍ സുകു (ഓര്‍ഗനൈസിങ്​ സെക്ര), ജോസ് കാനത്തില്‍, ഷീബ ഷിന്‍റോ, ഉഷ ശങ്കര്‍ (വൈസ് പ്രസി), സിബി പാലവേലില്‍, ബിന്ദു കുട്ടപ്പന്‍, ആനി പോള്‍ (ജോയന്‍റ്​ സെക്ര). വിനീത് ചേറ്റുകുഴി (പരസ്യകല കോഡിനേറ്റര്‍) മനോജ് രാജാക്കാട് (മീഡിയസെല്‍).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story