Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവില മേലോട്ട്;...

വില മേലോട്ട്; ജാതികൃഷിക്ക് നല്ലകാലം

text_fields
bookmark_border
അടിമാലി: ഒട്ടുമിക്ക കാര്‍ഷികോൽപന്നങ്ങളുടെയും വില കൂപ്പുകുത്തുമ്പോള്‍ ജാതിക്കക്കും ജാതിപത്രിക്കും സമീപകാലത്തെ ഉയര്‍ന്ന വില ലഭിക്കുന്നതിന്റെ ആശ്വാസത്തിലാണ് ഹൈറേഞ്ചിലെ ജാതി കര്‍ഷകര്‍. ഗുണമേന്മ കൂടിയ ജാതിപത്രിക്ക് 2000ത്തിന് മുകളിലും ജാതിക്കക്ക്​ 400 രൂപക്കടുത്തും വില ലഭിക്കുന്നുണ്ട്​. 2018ലെ പ്രളയശേഷം പല കര്‍ഷകരുടെയും കൃഷിയിടങ്ങളില്‍ ജാതിമരങ്ങള്‍ ഉണങ്ങി നശിച്ചിരുന്നു. ദീര്‍ഘവിളയെന്നതിനൊപ്പം വരുമാന സ്ഥിരതയും കര്‍ഷകരെ കൂടുതലായി ജാതി കൃഷിയിലേക്ക്​ ആകര്‍ഷിക്കുന്നുണ്ട്. ഇതിനൊപ്പമാണ് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി കുറച്ചുനാളുകളായി ജാതിക്കയുടെ വിലയും ഉയര്‍ന്നുനില്‍ക്കുന്നത്. വേനല്‍ കനത്തുതുടങ്ങിയതോടെ ജാതിമരങ്ങള്‍ പരിപാലിക്കുന്ന തിരക്കിലാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍. വേനല്‍ കനക്കുന്ന കാലയളവില്‍ ജാതിമരങ്ങള്‍ നനക്കാന്‍ മതിയായ സൗകര്യമുണ്ടെങ്കില്‍ ഉൽപാദനത്തില്‍ വര്‍ധനവുണ്ടാകും. ഏലത്തിന്റെയും കുരുമുളകിന്റെയും വില ചാഞ്ചാടി നില്‍ക്കുമ്പോള്‍ ജാതികൃഷിയില്‍നിന്ന് ലഭിക്കുന്ന വരുമാനമാണ് പല കര്‍ഷക കുടുംബങ്ങളെയും മുന്നോട്ട്​ കൊണ്ടുപോകുന്നത്. തെങ്ങും കമുകുംപോലുള്ള കൃഷികൾക്ക്​ ഇടവിളയായി ജാതി കൃഷി ചെയ്യാമെന്നതും കര്‍ഷകരെ ഇതിലേക്ക്​ ആകർഷിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story