Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅപകടസാധ്യത മേഖലകളിൽ...

അപകടസാധ്യത മേഖലകളിൽ സുരക്ഷ സംവിധാനം ഒരുക്കും

text_fields
bookmark_border
അപകടസാധ്യത മേഖലകളിൽ സുരക്ഷ സംവിധാനം ഒരുക്കും
cancel
എം.എൽ.എ സ്ഥിതി വിലയിരുത്തി അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ പാതയുടെ വിസ്താരക്കുറവ് മൂലം അപകടസാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളിൽ സുരക്ഷ സംവിധാനം ഒരുക്കാൻ തീരുമാനം. അപകട ഭീഷണി ഉയര്‍ത്തുന്ന സ്ഥലങ്ങളിലെ സ്ഥിതി വിലയിരുത്താൻ വാളറ, ചീയപ്പാറ എന്നിവിടങ്ങൾ എ. രാജ എം.എൽ.എ സന്ദർശിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് വാളറ വെള്ളച്ചാട്ടത്തിന് സമീപം ടോറസ് ലോറി അപകടത്തില്‍പ്പെട്ട സ്ഥലവും ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ചരക്ക് ലോറി അപകടത്തില്‍പ്പെട്ട സ്ഥലവും എം.എല്‍.എ സന്ദര്‍ശിച്ചു. പാതയില്‍ ഗതാഗതം കൂടുതല്‍ സുഗമമാക്കാൻ നടപ്പാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് എം.എല്‍.എ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ഇടുങ്ങിയ ഭാഗങ്ങളില്‍ ദേശീയപാത വികസനം സാധ്യമാക്കുന്നതിന് തുടര്‍നടപടി ഉണ്ടാകുമെന്ന് എം.എല്‍.എ പറഞ്ഞു. ചീയപ്പാറക്ക് സമീപം പാതയോരമിടിഞ്ഞ ഭാഗത്ത് അപകടസാധ്യത കൂടുതലുണ്ട്. വാഹനമോടിക്കുന്നവര്‍ക്ക് അപകടമുന്നറിയിപ്പ് നല്‍കാൻ പാതയില്‍ റിഫ്ലക്ടറുകളും മുന്നറിയിപ്പ് ബോഡുകളും സ്ഥാപിക്കും. തുടര്‍ന്ന് ഇടിഞ്ഞിരിക്കുന്ന ഭാഗത്ത് സംരക്ഷണഭിത്തി തീര്‍ത്ത് ഗതാഗതം സുഗമമാക്കും. വീതികുറവ് മൂലം അപകടസാധ്യത നിലനില്‍ക്കുന്ന ഇടങ്ങളില്‍ പാതയുടെ ഒരുവശത്തുനിന്ന് മണ്ണ് നീക്കി റോഡ് വികസനം സാധ്യമാക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി. ചിത്രം: ചീയപ്പാറക്ക് സമീപം ദേശീയപാത ഭാഗത്ത് എ. രാജ എം.എല്‍.എ സന്ദര്‍ശനം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story