Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരോഗികൾക്ക്​ ആശ്വാസമേകി...

രോഗികൾക്ക്​ ആശ്വാസമേകി മൊബൈൽ ആംബുലൻസ് ക്ലിനിക്​

text_fields
bookmark_border
രോഗികൾക്ക്​ ആശ്വാസമേകി മൊബൈൽ ആംബുലൻസ് ക്ലിനിക്​
cancel
കുമളി: ഗ്രാമ പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവിൽ നടപ്പാക്കിയ മൊബൈൽ ആംബുലൻസ് ക്ലിനിക് കോവിഡ് കാലത്ത് നാട്ടുകാർക്ക് ആശ്വാസമാകുന്നു. ജില്ലയിൽ ആദ്യമായി കുമളിയിൽ നടപ്പാക്കിയ സഞ്ചരിക്കുന്ന ചികിത്സ കേന്ദ്രം മുഴുവൻ വാർഡുകളിലെയും സാധാരണക്കാർക്ക്​ ഉപകാരപ്രദമായി. പഞ്ചായത്തിലെ വിദൂര വാർഡുകളായ ആനക്കുഴി, ചെങ്കര, വെള്ളാരംകുന്ന് ഉൾപ്പെടെ പ്രദേശങ്ങളിൽനിന്ന്​ ചികിത്സ തേടി യാത്ര ചെയ്തിരുന്ന നാട്ടുകാർക്കാണ് പുതിയ സംവിധാനം ഏറെ പ്രയോജനം ചെയ്തത്. ജീവിത ശൈലി രോഗങ്ങൾക്ക് മരുന്ന് വാങ്ങാൻ കിലോമീറ്ററുകൾ ബസിലും ഓട്ടോയിലും സഞ്ചരിച്ചാണ് പല വാർഡുകളിൽനിന്നും ആളുകൾ സർക്കാർ ആശുപത്രിയിലെത്തിയിരുന്നത്. മൊബൈൽ ക്ലിനിക്കിൽ ഒരു ഡോക്ടർ, രണ്ട്​ നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനം ലഭ്യമാണ്​. ഓരോ വാർഡിലും എത്തി ജീവിതശൈലി രോഗങ്ങൾക്ക് പുറമെ പനി ഉൾപ്പെടെ മറ്റ് അസുഖങ്ങൾക്കും ചികിത്സയും മരുന്നും നൽകുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ശാന്തി ഷാജിമോൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സിദ്ദീഖ് തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ്​ പുതിയ സംവിധാനം. cap: മൊബൈൽ ആംബുലൻസ് ക്ലിനിക്കിലെത്തിയ ആരോഗ്യ പ്രവർത്തകർ രോഗികളെ പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story