Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുറിയിലകപ്പെട്ട രണ്ട്...

മുറിയിലകപ്പെട്ട രണ്ട് വയസ്സുകാരിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
തൊടുപുഴ: ഫ്ലാറ്റിലെ മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടു വയസ്സുകാരിയെ അഗ്​നി രക്ഷസേന രക്ഷപ്പെടുത്തി. ഒളമറ്റത്തെ ഫ്ലാറ്റിലെ ആറാം നിലയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു സംഭവം. മുറിക്കുള്ളിൽ തനിച്ച് കളിക്കുകയായിരുന്ന കുട്ടി വാതിലടച്ചശേഷം താക്കോൽ തിരിച്ചതോടെ മുറിയിൽ കുടുങ്ങുകയായിരുന്നു. ഫ്ലാറ്റിൽ കുട്ടിയുടെ മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിലും പുറത്തുനിന്ന്​ വാതിൽ തുറക്കാൻ പറ്റാത്ത നിലയിലായിരുന്നു. ഇവർ വിവരം അറിയിച്ചതനുസരിച്ച്​ തൊടുപുഴയിൽനിന്ന്​ അഗ്​നി രക്ഷസേന എത്തി വാതിലിന്‍റെ പൂട്ട്​ പൊളിച്ച് മുറി തുറക്കുകയായിരുന്നു. അഗ്​നിരക്ഷ സേന സീനിയർ ഓഫിസർ ടി.കെ ജയറാമിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ബിൽസ് ജോർജ്, ഷിബിൻ ഗോപി, ആർ. നിതീഷ്, എസ്.ഒ സുഭാഷ്, രഞ്ജി കൃഷ്ണൻ, വി. വിജിൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story