Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ്​: ജില്ല 'സി'...

കോവിഡ്​: ജില്ല 'സി' വിഭാഗത്തിൽ; കൂടുതൽ നിയന്ത്രണം

text_fields
bookmark_border
P/2 lead.... തൊടുപുഴ: ഇടുക്കി ജില്ല ബി വിഭാഗത്തിൽനിന്ന്​ സി വിഭാഗത്തിലായതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിലവിലെ നിയന്ത്രണങ്ങൾക്ക് പുറമെയാണ്​ പുതിയ നിയന്ത്രണങ്ങൾ. സിനിമ തിയറ്ററുകൾ, സ്വിമ്മിങ്​ പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും ( ട്യൂഷൻ കേന്ദ്രങ്ങൾ ഉൾപ്പെടെ) ഒരാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന്​ ജില്ല പൊലീസ് മേധാവി, സബ് ഡിവിഷനൽ മജിസ്ട്രേറ്റുമാർ, ഇൻസിഡന്‍റ്​ കമാൻഡർമാർ, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവരെ ചുമതലപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ്​ രോഗികളാണെങ്കിലാണ്​ ജില്ലയെ സി വിഭാഗത്തിൽപ്പെടുത്തുന്നത്​. ജില്ലയിൽ 377 കോവിഡ്​ രോഗികൾ ചികിത്സയിലുണ്ട്​. 17 ഐ.സി.യു കിടക്കകളും 23 ഓക്സിജൻ കിടക്കകകളും കോവിഡ്​ ചികിത്സക്കായി മാറ്റിവെച്ചിട്ടുണ്ട്​. 1,986 രോഗികൾ കൂടി തൊടുപുഴ: ജില്ലയില്‍ വ്യാഴാഴ്ച 1,986 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 616 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 111, ആലക്കോട് 22, അറക്കുളം 53, അയ്യപ്പൻകോവിൽ 25, ബൈസൺവാലി 18, ചക്കുപള്ളം 40, ചിന്നക്കനാൽ ഒന്ന്​, ദേവികുളം എട്ട്​, ഇടവെട്ടി 40, ഏലപ്പാറ 38, ഇരട്ടയാർ 37, കഞ്ഞിക്കുഴി 25, കാമാക്ഷി 27, കാഞ്ചിയാർ 58, കാന്തല്ലൂർ മൂന്ന്​, കരിമണ്ണൂർ 40, കരിങ്കുന്നം 44, കരുണാപുരം 33, കട്ടപ്പന 70, കോടിക്കുളം 37, കൊക്കയാർ 31, കൊന്നത്തടി 18, കുടയത്തൂർ 31, കുമാരമംഗലം 54, കുമളി 43, മണക്കാട് 52, മാങ്കുളം ഏഴ്​, മറയൂർ ആറ്​, മരിയാപുരം ഒമ്പത്​, മൂന്നാർ 12, മുട്ടം 24, നെടുങ്കണ്ടം 63, പള്ളിവാസൽ 52, പാമ്പാടുംപാറ 38, പീരുമേട് 52, പെരുവന്താനം 58, പുറപ്പുഴ 21, രാജാക്കാട് 20, രാജകുമാരി ഒമ്പത്​, ശാന്തൻപാറ 14, സേനാപതി 15, തൊടുപുഴ 286, ഉടുമ്പൻചോല 13, ഉടുമ്പന്നൂർ 37, ഉപ്പുതറ 57, വണ്ടൻമേട് 32, വണ്ടിപ്പെരിയാർ 22, വണ്ണപ്പുറം 70, വാത്തിക്കുടി ആറ്​, വട്ടവട ഒന്ന്​, വാഴത്തോപ്പ് 10, വെള്ളത്തൂവൽ 42, വെള്ളിയാമറ്റം 51. ഉറവിടം വ്യക്തമല്ലാത്ത 25 കേസുകൾ സ്ഥിരീകരിച്ചു. ബുധനാഴ്ച ജില്ലയില്‍ 2,203 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 955 പേർ രോഗ മുക്തി നേടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story