Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightടാങ്കർലോറി മറിഞ്ഞ്​...

ടാങ്കർലോറി മറിഞ്ഞ്​ ഡ്രൈവർക്ക്​ ഗുരുതര പരിക്ക്​

text_fields
bookmark_border
ടാങ്കർലോറി മറിഞ്ഞ്​ ഡ്രൈവർക്ക്​ ഗുരുതര പരിക്ക്​
cancel
ചെറുതോണി: അടിമാലി-കുമളി ദേശീയപാതയിൽ മിൽമ ടാങ്കർ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കരിമ്പൻ മണിപ്പാറ സ്കൂളിനു സമീപത്തെ കൊടുംവളവിലാണ് അപകടം. ഡ്രൈവർ പഴയരിക്കണ്ടം സ്വദേശി റെജിക്കാണ് ഗുരുതര പരിക്കേറ്റത്. നാട്ടുകാരും ഇടുക്കി അഗ്​നിരക്ഷാസേനയും ചേർന്ന്​​ ഡ്രൈവറെ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മുഖത്തും തലക്കും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊടുംവളവിൽ നിയന്ത്രണംവിട്ട ടാങ്കർ തിട്ടയിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. കഞ്ഞിക്കുഴി, ചേലച്ചുവട് ക്ഷീരസംഘങ്ങളിൽനിന്ന്​ പാൽ ശേഖരിച്ച് കട്ടപ്പനയിലെ പ്ലാന്റിലേക്ക് പോകുംവഴി പുലർച്ചയാണ്​ അപകടത്തിൽപെട്ടത്​. ഡ്രൈവർ ഉറങ്ങിപ്പോയതാണന്ന് കരുതുന്നു. ലോറിയിൽ മറ്റാരുമുണ്ടായിരുന്നില്ല. ഇടുക്കി, കഞ്ഞിക്കുഴി പൊലീസ് സംഘവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫോട്ടോ കരിമ്പൻ സ്കൂളിനുസമീപം നിയന്ത്രണംവിട്ട്​ മറിഞ്ഞ ടാങ്കർ ലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story