Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2022 5:30 AM IST Updated On
date_range 28 Jan 2022 5:30 AM ISTകാടിറങ്ങി വാനരന്മാര്‍; പൊറുതിമുട്ടി ജനം
text_fieldsbookmark_border
അടിമാലി: വേനല്‍ക്കാലം ആരംഭിച്ചതോടെ ഹൈറേഞ്ചിലെ ജനവാസമേഖലയില്‍ വാനരശല്യം വര്‍ധിച്ചത് കുടുംബങ്ങളെ കുഴക്കുന്നു. വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളില്‍ പലയിടത്തും വാനരശല്യം രൂക്ഷമാണ്. ഏലച്ചെടികളുടെയടക്കം കൂമ്പ് വലിച്ചൂരുന്ന കുരങ്ങുകൾ ഇതര കാര്‍ഷിക വിളകള്‍ക്കും നാശം വരുത്തുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്ന വീടുകളില്‍നിന്ന് കൈയില്‍ കിട്ടുന്ന ഭക്ഷ്യസാധനങ്ങള്‍ കൈക്കലാക്കി കടക്കുന്നതും പതിവാണ്. വാനരശല്യം വര്‍ധിച്ചത് നേര്യമംഗലം വനമേഖലയിലെ വഴിയോരക്കച്ചവടക്കാര്‍ക്കും പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്. വനത്തിനുള്ളില്‍ തീറ്റയും വെള്ളവും കുറഞ്ഞതാണ് ജനവാസമേഖലയില്‍ ശല്യം വര്‍ധിക്കാനുള്ള പ്രധാനകാരണം. ചക്കയും മാങ്ങയുമൊക്കെ മൂപ്പെത്തിത്തുടങ്ങുന്നതോടെ വീണ്ടും ഇവയുടെ ശല്യം വര്‍ധിക്കാൻ സാധ്യതയുണ്ട്. തുരത്താല്‍ ശ്രമിച്ചാല്‍ ചില സന്ദര്‍ഭങ്ങളില്‍ വാനരന്മാര്‍ പിന്മാറാന്‍ തയാറാകാത്തത് വീടുകളില്‍ പകല്‍സമയങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശങ്കയുണ്ടാക്കുന്നു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇവയുടെ എണ്ണത്തില്‍ വലിയ വര്‍ധനയുള്ളതായും കര്‍ഷകര്‍ പറയുന്നു. idl adi 3 vanaran ചിത്രം: നേര്യമംഗലം വനമേഖലയില്‍നിന്നുള്ള ചിത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
